'ഇവനിട്ടു രണ്ടടി കൊടുക്കണം എന്നു കാഴ്ചക്കാര്‍ക്കു തോന്നുന്ന മുഖമുള്ള ആളാവണമായിരുന്നു ആന്റപ്പന്‍'

മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ചിത്രം “പ്രതി പൂവന്‍കോഴി” മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ചിത്രത്തില്‍ ആന്റപ്പന്‍ എന്ന വില്ലന്‍ കഥാപാത്രമായി വേഷമിട്ടത്. ക്യാമറക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.

ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാനിരുന്ന നടന്‍ ഡേറ്റ് ഇഷ്യു കൊണ്ടു മാറിപ്പോയി, അങ്ങനെയാണ് ആന്റപ്പനായി റോഷന്‍ തന്നെ ചിത്രത്തിലെത്തിയത്. “”തിരക്കഥാകൃത്ത് ഉണ്ണി ആര്‍. സിനിമയുടെ കഥ പറഞ്ഞപ്പോള്‍ മുതല്‍ ഇവനിട്ടു രണ്ടടി കൊടുക്കണം എന്നു കാഴ്ചക്കാര്‍ക്കു തോന്നുന്ന മുഖമുള്ളയാളായിരിക്കണം ആന്റപ്പന്‍ എന്നു തോന്നി. എനിക്ക് ഒരുപാടു ശത്രുക്കളുള്ളതിനാല്‍ ആന്റപ്പന്റെ വേഷം ഞാന്‍ തന്നെ ചെയ്യാന്‍ തീരുമാനിച്ചു”” എന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

അഭിനയവും സംവിധാനവും ഒരുപോലെ ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. “ഹൗ ഓള്‍ഡ് ആര്‍ യു” എന്ന ചിത്രം സ്ത്രീകളെ സ്വപ്നം കാണാനാണ് പഠിപ്പിച്ചതെങ്കില്‍ പ്രതി പൂവന്‍കോഴി പ്രതികരിക്കാനാണ് അവരെ പ്രാപ്തരാക്കുന്നതെന്നും റോഷന്‍ ആന്‍ഡ്രൂസ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ