റോഷന്‍ ആന്‍ഡ്രൂസ് ഇനി ബോളിവുഡിലേക്ക്; നായകന്‍ ഷാഹിദ് കപൂര്‍

റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. സൂപ്പര്‍ താരം ഷാഹിദ് കപൂര്‍ ആണ് റോഷന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ നായകനായെത്തുക. ബോബി-സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. ഹിന്ദിയില്‍ സംഭാഷണമെഴുതുന്നത് ഹുസൈന്‍ ദലാല്‍.

ഇന്ത്യന്‍ സിനിമയിലെ പ്രതിഭകളാകും സിനിമയുടെ പിന്നിലും പ്രവര്‍ത്തിക്കുക. ഇന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളിലൊരാളായ സിദ്ധാര്‍ഥ് റോയ് കപൂര്‍ ആണ് നിര്‍മാണം. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കും. മാര്‍ച്ച് മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

കഴിഞ്ഞ പതിനേഴ് വര്‍ഷമായി പല തലങ്ങളിലുള്ള വ്യത്യസ്ത സിനിമകള്‍ മലയാളികള്‍ക്കു സമ്മാനിച്ച സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. മുംബൈ പൊലീസ്, നോട്ട് ബുക്ക്, കായംകുളം കൊച്ചുണ്ണി, ഹൗ ഓള്‍ഡ് ആര്‍ യു തുടങ്ങി ഓരോ സിനിമയിലൂടെയും തന്റെ മുദ്ര പതിപ്പിച്ച സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്.

ഹൗ ഓള്‍ഡ് ആര്‍ യു സിനിമയുടെ തമിഴ് പതിപ്പായ 36 വയതിനിലൂടെ തമിഴിലും റോഷന്‍ ആന്‍ഡ്രൂസ് ശ്രദ്ധനേടിയിട്ടുണ്ട്. തന്റെ 47ാം വയസ്സില്‍ ബി ടൗണിലേക്ക് ചുവടുവയ്ക്കുന്ന റോഷന്‍ ആന്‍ഡ്രൂസിന് മലയാളി പ്രേക്ഷകരോട് പറയുന്നതിങ്ങനെ ”ഞാന്‍ ഹിറ്റുകളും ശരാശരി സിനിമകളും പരാജയപ്പെട്ട സിനിമകളും സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ വ്യത്യസ്തയാര്‍ന്ന സിനിമകള്‍ ഒരുക്കുന്നതിലും നിന്നും ഒരിക്കലും പിന്മാറിയിട്ടില്ല. എന്നെ സ്വീകരിച്ചതിലും പ്രചോദിപ്പിക്കുന്നതിലും നന്ദി. ഞാന്‍ തിരിച്ചുവരും.”

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ