'രജനികാന്തിന്റെ കോവിഡ് ഫലം പോസിറ്റീവ്, താരം ക്വാറന്റൈനില്‍'; നടന്‍ രോഹിത് റോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

രജനികാന്തിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്നും ക്വാറന്റൈനിലാണെന്നും പോസ്റ്റ് പങ്കുവച്ച നടന്‍ രോഹിത് റോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. “”രജനികാന്തിന് കൊറോണ സ്ഥിരീകരിച്ചു. കൊറോണ ഇപ്പോള്‍ ക്വാറന്റൈനിലാണ്”” എന്നായിരുന്നു രോഹിത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

കൊറോണയ്‌ക്കെതിരെ അവബോധം സൃഷ്ടിക്കാനായാണ് നടന്‍ രജനികാന്തിന്റെ പേര് ഉപയോഗിച്ചതാണ് വിവാദമായിരിക്കുന്നത്. കൊറോണയെ തോല്‍പ്പിക്കണമെന്നും മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിച്ച് സുരക്ഷിതരായി തുടരാം എന്നായിരുന്നു നടന്റെ പോസ്റ്റില്‍ പറയുന്നത്.

ലജ്ജ തോന്നുന്നു, വളരെ മോശം പ്രവര്‍ത്തി, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്ലേ എന്നൊക്കെയുള്ള കമന്റുകള്‍ എത്തിയതോടെ വിശദീകരണവുമായി നടന്‍ രംഗത്തെത്തി. “”എന്റെ ലക്ഷ്യം നിങ്ങളെ ചിരിപ്പിക്കുക എന്നതായിരുന്നു. അങ്ങനെയുള്ള തമാശയ്ക്ക് നിങ്ങള്‍ എന്നെ വേദനിപ്പിക്കാനായി കമന്റുകള്‍ ചെയ്യല്ലേ”” എന്നാണ് രോഹിത് പറയുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍