'നാലാം ക്ലാസ് മുതല്‍ വീട്ടിലെ പട്ടിണി മാറ്റാന്‍ മണിച്ചേട്ടന്‍ പണിക്ക് പോയിത്തുടങ്ങി, തുച്ഛമായ വരുമാനവുമായി ഓടി വരും ഞങ്ങള്‍ക്ക് എന്തെങ്കിലും വാങ്ങിത്തരാന്‍'

നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് സഹോദരന്‍ അദ്ദേഹവുമൊത്തുള്ള സ്മരണകള്‍ പങ്കുവെച്ചത്.

വളരെ ദരിദ്രമായ അവസ്ഥയിലായിരുന്നു ഞങ്ങളുടെ ജീവിതം. സ്‌കൂളില്‍നിന്ന് കിട്ടുന്ന ഭക്ഷണമായിരുന്നു ഞങ്ങളുടെ ആശ്വാസം. ആ കഥ മണിച്ചേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. നാലാം ക്ലാസ് മുതല്‍ തന്നെ മണിച്ചേട്ടന്‍ കൊച്ചു കൊച്ചു പണികള്‍ ചെയ്തിരുന്നു. അതില്‍നിന്നു കിട്ടുന്ന വരുമാനവുമായി വീട്ടില്‍ ഓടിയെത്തും. ഞങ്ങള്‍ക്ക് എന്തെങ്കിലും തിന്നാന്‍ വാങ്ങിത്തരും. അത്രയും കരുതലുള്ള സഹോദരനായിരുന്നു.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കലോത്സവത്തില്‍ മിമിക്രിയിലും മോണോ ആക്ടിലും സമ്മാനം ലഭിച്ചു. പിന്നീട് അദ്ദേഹം പല വേദികളിലും മിമിക്രി അവതരിപ്പിച്ചു. അങ്ങനെയാണ് കലാഭവനില്‍ ചേരാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. അവിടെനിന്നു സിനിമയിലെത്തി. സിനിമയില്‍ എത്തിയതിനു ശേഷവും മണി എന്ന വ്യക്തി മാറിയില്ല. ആരെന്തു സഹായവും ചോദിച്ചു വന്നാലും വെറുംകയ്യോടെ പറഞ്ഞു വിടില്ല രാമകൃഷ്ണന്‍ വ്യക്തമാക്കി.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി