സിനിമയിൽ ചെയ്ത വേഷങ്ങളുടെ ഹാങ്ങോവറിൽ മറ്റുള്ളവരോട് പെരുമാറുന്ന അൽപ്പൻ,  ‘മോദിക്ക് വേണ്ടി ചാവേറാകും’, സുരേഷ് ഗോപിക്ക് എതിരെ ആർ.ജെ സലിം

കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാവും നടനുമായ സുരേഷ്‌ഗോപിയുടെ മൊഴി രേഖപ്പെടുത്തുമെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് ആർ.ജെ സലിം. ഇനിയെങ്കിലും “മോശം പാർട്ടിയിലെ നല്ല വ്യക്തിയാണ് സുരേഷ് ഗോപി” എന്നുള്ള വിളി നിർത്തണമെന്നാണ് ആർ.ജെ സലിം ഫെയ്സ്‌ബുക്കിലൂടെ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബീജേപ്പിക്കാർക്കിടയിൽ അവരെപ്പോലും നാണിപ്പിക്കുന്ന വർഗീയത പറഞ്ഞാണ് സുരേഷ് ഗോപി പ്രചാരണം നടത്തിയത്. എന്തിനും ഏതിനും മതം പറഞ്ഞും, അയ്യപ്പന്റെ പേരിൽ വികാരം ഇളക്കിയും കളിക്കാവുന്ന സകല നാറിയ കളിയും കളിച്ചു. ഇതേ കാര്യത്തിന് തൊട്ടു മുന്നത്തെ ലോക്സഭാ ഇലക്ഷനു കമ്മീഷന്റെ വാണിംഗ് വരെ കിട്ടിയ മൊതലാണ്. ഇയാളുടെ ശരീര ഭാഷ, മട്ട്, പെരുമാറ്റം എന്നിവയെല്ലാം ഒരു ഫ്യുഡൽ മാടമ്പിയുടെതാണ്. സിനിമയിൽ ചെയ്ത വേഷങ്ങളുടെ ഹാങ്ങോവറിൽ മറ്റുള്ളവരോട് പെരുമാറുന്ന അൽപ്പൻ

കേരളം കൊടുത്ത ഭക്ഷ്യ കിറ്റ് കേന്ദ്രത്തിന്റേതാണ് എന്ന പച്ചക്കള്ളം ഇയാൾ എത്രയോ വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. മോദിയുടെ അടിമയാകാൻ തയ്യാറെന്നു പറയുന്ന നിലവാരത്തിലേക്ക് കൂപ്പു കുത്തിയ രാഷ്ട്രീയ മാലിന്യം. അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണമെന്നു പറയുന്ന സവർണ്ണ കോമാളി. ആദർശത്തിനെപ്പറ്റി സംസാരിക്കുകയും ഒരു നാണവുമില്ലാതെ ടാക്‌സ് വെട്ടിക്കുകയും ചെയ്യുന്ന ഹിപ്പോക്രിറ്റ്.
ഇപ്പൊ കേൾക്കുന്നു കൊടകര കുഴൽപ്പണ കേസിനും ഇയാളുടെ ഓഫീസുമായി ബന്ധമുണ്ടെന്ന്. അത് ശരിയായാലും ഇല്ലെങ്കിലും പ്രത്യേകിച്ചു മാറ്റമൊന്നും വരാനില്ല. ഇനി ശരി ആയാൽ തന്നെ അപ്പോഴും മോദി ഒന്നുമറിയാത്ത സന്യാസിയാണെന്നു തന്നെ ഇയാൾ വാദിക്കും. ചിലപ്പോ മോദിക്ക് വേണ്ടി ചാവേറാവാനും തയ്യാറാവും. ഇനി നിഷ്പക്ഷരോടാണ്,
ഇനിയെങ്കിലും മോശം പാർട്ടിയിലെ നല്ല വ്യക്തിയാണ് സുരേഷ് ഗോപി എന്നുള്ള ആ വിളിയുണ്ടല്ലോ.. അതൊന്നു നിർത്തണം. അപേക്ഷയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ