'എന്നേപ്പോലെയുള്ളവരെ എച്ചില്‍ കഴുകാത്ത കൈ കൊണ്ട് തല്ലുകയാണ് വേണ്ടത്'; മാതൃദിനത്തില്‍ വ്യത്യസ്ത കുറിപ്പുമായി മാത്തുക്കുട്ടി

മാതൃദിനമായ ഇന്ന് മിക്കവരും അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ആശംസകളും കൊണ്ട് സോഷ്യല്‍ മീഡിയയ നിറയ്ക്കുമ്പോള്‍ വ്യത്യസ്തമായ കുറിപ്പുമായി നടനും അവതാരകനുമായ മാത്തുക്കുട്ടി. അടുക്കളയില്‍ കഴുകാന്‍ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളുടെ ചിത്രത്തിനൊപ്പമാണ് മാത്തുക്കുട്ടിയുടെ വ്യത്യസ്തമായ കുറിപ്പ്.

“ഈ ഫോട്ടോ അത്ര നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷെ ഇതില്‍ ഞാനിന്ന് രാവിലെ കുടിച്ച ചായക്കപ്പ് മുതല്‍ ഉച്ചയൂണിന്റെ പ്ലേറ്റ് വരെയുണ്ട്. വൈകുന്നേരമാവുമ്പോഴേക്കും ഇത് ഇരട്ടിയാവും. അത്താഴമുണ്ട് നമ്മള്‍ ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന സീസണിലേക്കും വാട്‌സാപ്പ് ചാറ്റിന്റെ കുറുകലുകളിലേക്കും കമിഴ്ന്ന് വീഴുമ്പോള്‍ നമ്മുടെ അമ്മമാരെവിടെ എന്ന് ചിന്തിച്ചിട്ടുണ്ടോ?”

“അവരിവിടെയാണ്!! കാണുമ്പോള്‍ തന്നെ നമുക്ക് സ്‌ക്രോള്‍ ചെയ്ത് കളയാന്‍ തോന്നുന്ന ഈ വിഴുപ്പ് പാത്രങ്ങള്‍ക്ക് മുന്‍പില്‍. ആലോചിക്കുമ്പോള്‍ നാണക്കേട് തോന്നുന്നു. ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക് ആശംസകള്‍ നേരാന്‍ ചെന്നിരിക്കുന്നു. എന്നേപ്പോലെയുള്ളവരെ എച്ചില്‍ കഴുകാത്ത കൈ കൊണ്ട് തല്ലുകയാണ് വേണ്ടത്.” മാത്തുക്കുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/BxWm73unCR1/?utm_source=ig_web_copy_link

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത