ആദ്യമായി നല്ല കാര്യങ്ങൾ ഒക്കെ നടക്കുന്നു, 'അമ്മ'യിൽ വനിതാ നേതൃത്വം വന്നതിൽ സന്തോഷമുണ്ടെന്ന് നടി റിമ കല്ലിങ്കൽ

അമ്മ സംഘടനയിൽ വനിതാ നേതൃത്വം വന്നതിൽ സന്തോഷമുണ്ടെന്ന് നടി റിമ കല്ലിങ്കൽ. ആദ്യമായി നല്ല കാര്യങ്ങൾ ഒക്കെ നടക്കുന്നു. മെമ്മറി കാർഡ് വിവാദത്തിൽ കുറെ അന്വേഷണം ആയല്ലോയെന്നും റിമ കല്ലിങ്കൽ പറഞ്ഞു. “അമ്മയിൽ വനിത നേതൃത്വം വന്നതിനെ നല്ല രീതിയിൽ തന്നെയാണ് കാണുന്നത്. ആദ്യമായിട്ടല്ലേ, ആദ്യമായിട്ട് ഒരുപാട് നല്ല കാര്യങ്ങൾ നടക്കുകയാണല്ലോ. ഞാനതിനെ സ്വാ​ഗതം ചെയ്യുന്നു, എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മെമ്മറി കാർഡുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കട്ടെ. കുറേ അന്വേഷണങ്ങളായല്ലോ, എല്ലാം നടക്കട്ടെ”, റിമ കല്ലിങ്കൽ പറഞ്ഞു. അമ്മയിൽ നിന്ന് പോയവരെ തിരികെ കൊണ്ടുവരുമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാൽ എന്താണ് പ്രതികരണം എന്ന ചോദ്യത്തോട് രൂക്ഷമായാണ് റിമ പ്രതികരിച്ചത്.

“ഞാനൊരു കാര്യം പറയട്ടെ, ഞാനിവിടെ ഫിലിം ക്രിട്ടിക്സ് അവാർഡിന് വന്നതാണ്. എനിക്കിന്ന് മികച്ച നടിക്കുള്ള ഒരു അവാർഡ് കിട്ടിയിട്ടുണ്ട്. നിങ്ങൾ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ. ഞാനൊരു ആർട്ടിസ്റ്റ് ആണ് ആദ്യം. അതെല്ലാവരും മറന്നു പോയി എന്നുള്ളതുണ്ടല്ലോ, ആ ഒരു പോയിന്റിലാണ് ജീവിതത്തിൽ ഞാൻ നിൽക്കുന്നത്. അത്രയേ എനിക്ക് പറയാനുള്ളൂ”, റിമ പറഞ്ഞു.

Latest Stories

വി ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ രണ്ടാം പ്രതി മുരാരി ബാബു അന്തരിച്ചു

'കോഹ്‌ലിയും രോഹിതും മാത്രമല്ല കെ എൽ രാഹുലും ടീമിൽ വേണം'; ഇന്ത്യൻ ടീമിന് തന്ത്രം ഉപദേശിച്ച് ഇർഫാൻ പത്താൻ

തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം; കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജര്‍ രവിക്കെതിരെ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

പകര്‍ച്ചവ്യാധികളുടെ വലയത്തില്‍ കേരളം

'കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ല'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

'സമ്മാനങ്ങൾ നൽകും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തും'; പതിനാറുകാരിയെ പീഡിപ്പിച്ച സ്നേഹ മെർലിൻ സ്ഥിരം പോക്സോ കേസ് പ്രതി, ലക്ഷ്യമിട്ടിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെ

'വർഗീയ പരാമർശം നടത്തിയെന്ന് പരാതി, മമത ബാനർജിക്കെതിരെ കേസ്'; പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

മീനാക്ഷി നടരാജൻ കേസ്: തിരഞ്ഞെടുപ്പും നീതിന്യായവും തമ്മിലുള്ള അതിർത്തി രേഖ വരച്ച് സുപ്രീം കോടതി