'നിന്നെ സ്വന്തമാക്കുന്ന ആളിനോട് എനിക്ക് അസൂയ തോന്നുന്നു'; നടിയുടെ കാലില്‍ ഉമ്മ വെച്ചും വിരല്‍ കടിച്ചും ആര്‍.ജി.വി; വിമര്‍ശനം

അഭിമുഖത്തിനിടെ നടിയുടെ കാല്‍ ചുംബിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. മന സ്റ്റാര്‍ എന്ന യൂട്യൂബ് ചാനലിലാണ് നടി അഷു റെഡ്ഡിയെ ആര്‍ജിവി അഭിമുഖം ചെയ്യുന്നത്. ‘ഡെയിഞ്ചറസ് ആര്‍ജിവി വിത്ത് ഡബിള്‍ ഡെയിഞ്ചറസ് അഷു’ എന്ന ടൈറ്റിലോടെയാണ് ഇന്‍ര്‍വ്യൂ വീഡിയോ എത്തിയത്.

അഭിമുഖത്തിന്റെ തുടക്കം മുതല്‍ അഷു റെഡ്ഡിയുടെ വര്‍ക്കുകളെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും എല്ലാം വര്‍മ്മ സംസാരിക്കുന്നുണ്ട്. അഷു റെഡ്ഡി സോഫയിലും, രാം ഗോപാല്‍ വര്‍മ തറയിലും ഇരുന്നു കൊണ്ടാണ് അഭിമുഖം നടത്തുന്നത്.

അഭിമുഖം അവസാനിക്കുന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ് സംവിധായകന്‍ നടിയോടുള്ള തന്റെ സ്നേഹം അറിയിച്ചത്. അഷുവിന്റെ സമ്മതത്തോടെ കാല്‍ തൊടുകയാണ് ആദ്യം ചെയ്തത്. പിന്നീട് ചെരുപ്പ് ഊരി കാലില്‍ ചുംബിക്കുകയും കാല്‍ വിരല്‍ കടിക്കുകയുമാണ് ചെയ്തത്.

‘എന്റെ സ്നേഹം പ്രകടിപ്പിക്കാന്‍ ഇത് അല്ലാതെ ഇപ്പോള്‍ എനിക്ക് മറ്റൊന്നും തോന്നുന്നില്ല’ എന്ന് പറയുകയായിരുന്നു. തന്റെ ഈ പ്രവൃത്തിയില്‍ പൂര്‍ണ സംതൃപ്തനാണ് എന്ന് പറഞ്ഞ ആര്‍ജിവി ഭാവിയില്‍ നിന്നെ സ്വന്തമാക്കുന്ന ആളിനോട് തനിക്ക് അസൂയ തോന്നുന്നു എന്നും പറയുന്നുണ്ട്.

അഷുവിനെ പോലൊരു സുന്ദരിയായ പെണ്ണിനെ സൃഷ്ടിച്ച ദൈവത്തിന് സല്യൂട്ട് പറയുന്നതും കാണാം. തന്നോട് കാണിച്ച സ്നേഹത്തിന് പ്രതിഫലമായി അഷു റെഡ്ഡി രണ്ട് വട്ടം വര്‍മയെ കെട്ടിപിടിക്കുകയും കവിളില്‍ ചുംബിക്കുന്നുമുണ്ട്. ഈ വീഡിയോക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ