എനിക്ക് മഴ ഇഷ്ടമല്ല, പക്ഷെ ഇത്...; ശ്രീലക്ഷ്മിയുടെ അതീവ ഗ്ലാമറസ് വീഡിയോയുമായി ആര്‍ജിവി, രൂക്ഷവിമര്‍ശനം

മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിന്റെ അതീവ ഗ്ലാമറസ് വീഡിയോയുമായി രാം ഗോപാല്‍ വര്‍മ്മ. പുതിയ സിനിമ ‘സാരി’യോട് അനുബന്ധിച്ചുള്ള റീല്‍ വീഡിയോയിലാണ് ശ്രീലക്ഷ്മി എന്ന ആരാധ്യ ദേവി അതീവ ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടത്. മഴയത്ത് നനയുന്ന വീഡിയോയാണിത്.

”സാരിയില്‍ കാസ്റ്റ് ചെയ്ത ശേഷം ഇവള്‍ ഇപ്പോള്‍ ആരാധ്യ ദേവിയാണ്. ഇതാണ് അവളുടെ ഏറ്റവും പുതിയ റീല്‍. എനിക്ക് ഈ ട്രാന്‍സ്‌ഫൊര്‍മേഷന്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. എനിക്ക് മഴ ഇഷ്ടമല്ല, പക്ഷെ നിങ്ങളെ ഈ മഴയില്‍ കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി” എന്നാണ് ആര്‍ജിവി വീഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.


ഇതോടെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ശ്രീലക്ഷ്മിക്കും ആര്‍ജിവിക്കുമെതിരെ അധിക്ഷേപിക്കുന്ന കമന്റുകളാണ് എത്തുന്നത്. നടിയുടെ ചിത്രങ്ങളും വീഡിയോയും നിരന്തരം പോസ്റ്റ് ചെയ്യുന്ന ആര്‍ജിവിക്ക് എതിരെയാണ് കൂടുതല്‍ വിമര്‍ശനങ്ങളും.

ആരാധ്യ നായികയായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയത്. ആര്‍ജിവി ആയിരുന്നു ഇക്കാര്യം പങ്കുവച്ചത്. ആരാധ്യ ദേവി എന്നാകും ഇനി മുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക. ഇന്‍സ്റ്റഗ്രാമിലും തന്റെ പേര് ആരാധ്യ എന്നാക്കി മാറ്റിയിട്ടുണ്ട്.

അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സാരിയുടുത്തുള്ള ശ്രീലക്ഷ്മിയുടെ റീല്‍ കണ്ടാണ് ആര്‍ജിവി നടിയെ തന്റെ സിനിമയില്‍ നായികയാക്കിയത്. ഈ പെണ്‍കുട്ടി ആരെന്ന് അറിയാമോ എന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചിരുന്നു. പിന്നീടാണ് ഈ പെണ്‍കുട്ടി മലയാളി മോഡലാണെന്ന് ആര്‍ജിവി അറിയുന്നത്. പിന്നാലെ തന്റെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

Latest Stories

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മലയിൽ അന്വേഷണം തുടങ്ങി; പരാതിക്കാരൻ ഹാജരാവണം, തെളിവുകൾ ഹാജരാക്കണം

2025 ഏഷ്യാ കപ്പ് ഇന്ത്യയില്ലാതെ?, പിസിബി ഉദ്യോഗസ്ഥന്റെ വിചിത്രമായ അവകാശവാദം

പൃഥ്വിരാജിന്റെ കാല് പിടിക്കാൻ കലാഭവൻ മണി മടിച്ചു, അന്ന് എന്നോട് പറഞ്ഞ കാര്യം ന്യായമായിരുന്നു, വെളിപ്പെടുത്തി ലാൽജോസ്

ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സിപിഎം എസ്എഫ്‌ഐയെ ഉപയോഗിക്കുന്നു; ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഏറ്റെടുക്കും; പരിഹാരം കാണും വരെ സമരം തുടരുമെന്ന് ബിജെപി

'അച്ഛന് കുറേ കാശ് വേണം, വലിയ വണ്ടി വേണം, സുഖിക്കണം'; ഷാർജയിൽ കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനിയുടെ ശബ്ദ സന്ദേശം പുറത്ത്

IND vs ENG: ലോർഡ്‌സിൽ പന്ത് പുറത്തായാൽ ധ്രുവ് ജുറേലിന് ബാറ്റ് ചെയ്യാൻ കഴിയുമോ?, ഇന്ത്യയ്ക്ക് ആശങ്കയായി ഐസിസി നിയമം

'ഇന്ത്യൻ സർക്കാരിൻ്റെ വളരെ അടുത്തയാൾ'; ട്രംപിനെ കാണാൻ ശ്രമിച്ച് യുവ ബിജെപി എംപി, നാണക്കേടെന്ന് കോൺഗ്രസ്

മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാൻ മരിച്ച നിലയിൽ

IND vs ENG: : 'നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് ഒരു ലക്ഷ്യത്തിനാണ്, അല്ലാതെ അവധിക്കാലം ആഘോഷിക്കാനല്ല'; ഗംഭീർ മൗനം വെടിഞ്ഞപ്പോൾ കുത്ത് കോഹ്‌ലിക്കിട്ട്

പ്രസവിച്ച അമ്മയെപ്പോലെ എപ്പോഴും കുഞ്ഞിനരികിൽ, നിയോം എഴുന്നേറ്റു കഴിഞ്ഞാൽ പിന്നെ അഹാനയ്ക്കൊപ്പം ആണെന്ന് ദിയ