എൻ്റെ ഏട്ടനോട് തീർത്താൽ തീരാത്ത കടപ്പാടാണ്; പുരസ്കാര നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് രശ്മി അനില്‍

കഴിഞ്ഞ ദിവസം മികച്ച ഹാസ്യ നടിക്കുളള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ പുരസ്കാരം പ്രേക്ഷകരുടെ പ്രിയ  നടി രശ്മി അനിലിനാണ് ലഭിച്ചത്.

അമൃത ടിവിയിലെ കോമഡി മാസ്‌റ്റേഴ്‌സ് എന്ന പരിപാടിയിലെ പ്രകടനത്തിനാണ് നടിക്ക് പുരസ്‌കാരം ലഭിച്ചത്. പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്കാരത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ചുളള നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പറയാൻ വാക്കുകളില്ല. ഞാൻ പ്രതീക്ഷിക്കാത്ത അംഗീകാരം. അതിൽ അതിശയോക്തി വേണ്ട കാരണം എല്ലാവരും നന്നായി നല്ല നിലയിൽ എത്തും അവാർഡ് കിട്ടും എന്നൊക്കെ പറയുമ്പോഴും അഭിനയം എൻ്റെ ജീവവായു ആയിരുന്നു. പിന്നെ അതിൽ നിന്നു കിട്ടുന്ന തുക എൻ്റെ വരുമാന മാർഗ്ഗവും. അംഗീകരിക്കപ്പെടുക എന്നത് അഭിമാനകരമാണ്.

ഞാൻ എല്ലാവരോടും നന്ദി പറയുന്നു. ആദ്യം അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പ്രോഗ്രാമിനോടും അതിൻ്റെ സംവിധായകന്‍ അമർജിത്തിനോടും, പിന്നെ ഞാൻ അഭിനയിക്കുന്ന എല്ലാ സ്കിറ്റുകളും എഴുതി പഠിപ്പിച്ചുതരുന്ന എൻ്റെ പ്രിയപ്പെട്ട എബ്രഹാമിനോടും, അനീഷേട്ട(അനീഷ് ബാൽ)നോടും ഞങ്ങളുടെ വെട്ടിയാർ സാറിനോടും ശ്രീകാന്ത് വെട്ടിയാർ. പിന്നെ എൻ്റെ കൂടെ അഭിനയിച്ച എല്ലാ ആർട്ടിസ്റ്റിനോടും. മനോരമ, ഏഷ്യാനെറ്റ്, സൂര്യ, ഫ്ലവേഴ്സ്, സീകേരളം തുടങ്ങിയ പ്രമുഖ ചാനലിനോട്.

പിന്നെ എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട്, എന്നെ ഫീൽഡിൽ കൊണ്ടുവന്ന എല്ലാവരോടും ഞാൻ ചെയ്ത ഷോകളിലെ ഭാഗമായ എല്ലാവരോടും ഒരു വാക്കിൽ തീരില്ല ഒരായിരം നന്ദി. ഏറ്റവും കടപ്പാട് എൻ്റെ ഏട്ടനോടാണ് നിഴലുപോലെ എൻ്റെ കൂടെയുള്ള എൻ്റെ കുഞ്ഞുകുഞ്ഞു ഇഷ്ടങ്ങളും അറിഞ്ഞ് പ്രവർത്തിക്കുന്ന എൻ്റെ ഏട്ടനോട് തീർത്താൽ തീരാത്ത കടപ്പാടാണ്.

നന്ദി. പിന്നെ എൻ്റെ മക്കളെ പൊന്നുപോലെ നോക്കുന്ന എന്നെ വളർത്തി ഒരു കലാകാരിയാക്കിയ അമ്മയോട് .അമ്മയുടെ ഇഷ്ടങ്ങൾ അറിഞ്ഞ് പരിഭവങ്ങൾ ഇല്ലാതെ അമ്മയെ സ്നേഹിക്കുന്ന എൻ്റെ പുന്നാര മക്കളോട്. എന്നെ ഞാനാക്കിയ പ്രേക്ഷകരോട്, അളവറ്റ് എന്നെ സ്നേഹിക്കുന്ന ദൈവത്തോടും നന്ദി.എൻ്റെ എല്ലാ കൂട്ടുകാർക്കും നന്ദി, രശ്മി കുറിച്ചു.

Latest Stories

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്