അഞ്ച് മാസത്തെ അടച്ചിടലിന് ശേഷം സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ തിയേറ്ററുകള്‍ തുറക്കുന്നു. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് തിയേറ്ററുകള്‍ മുഴുവനായും അടച്ചത്. ഓഗസ്റ്റ് മാസത്തോടെ രാജ്യത്തെ തിയേറ്ററുകള്‍ തുറന്നേക്കുമെന്ന സൂചനകളാണ് നിലവില്‍ വരുന്നത്. നിരവധി ചിത്രങ്ങളുടെ റിലീസാണ് കോവിഡ് ലോക്ഡൗണിനിടെ മുടങ്ങിയത്.

മലയാളത്തില്‍ “മരക്കാര്‍: അറബിക്കടലിന്റെ സിംഹം” എന്ന വമ്പന്‍ സിനിമകള്‍ മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്നതാണ്. വിജയ് ചിത്രം “മാസ്റ്റര്‍” അടക്കമുള്ള ചിത്രങ്ങളുടെയും റിലീസ് മുടങ്ങി. ഏപ്രിലിലായിരുന്നു മാസ്റ്റര്‍ റിലീസ് ചെയ്യാനിരുന്നത്. തിയേറ്ററുകള്‍ തുറക്കാത്ത പശ്ചാത്തലത്തില്‍ ചില സിനിമകള്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്തിരുന്നു. ഇതോടെ തിയേറ്ററുടമകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ജൂലൈ അവസാനത്തോടെ ജിം, തിയേറ്ററുകള്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കുന്നമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. കോവിഡ് ഫലം നെഗറ്റീവ് ആണെന്ന രേഖ നല്‍കുന്നവരെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.

കുട്ടികളെയും മുതിര്‍ന്നവരെയും തിയേറ്ററുകളില്‍ പ്രവേശിപ്പിക്കില്ല. 15-നും 50-നും വയസിന് ഇടയിലുള്ളവര്‍ക്ക് മാത്രമാകും പ്രവേശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. നിശ്ചിത അകലം പാലിച്ചാകും തിയേറ്ററില്‍ പ്രവേശനം അനുവദിക്കുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ