പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു. മായാ ദർപൺ, ഖയാൽ ​ഗാഥാ, തരം​ഗ്, കസ്ബ തുടങ്ങിയവയാണ് കുമാർ സാഹ്നിയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. അധ്യാപകനും എഴുത്തുകാരനായും കൂടിയായിരുന്നു അദ്ദേഹം.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം രാജ്യത്തിന് മികച്ച സമാന്തര ചിത്രങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. 1972-ൽ അദ്ദേഹം ഒരുക്കിയ മായാ ദർപൺ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.

1989-ൽ ഖായൽ ​ഗാഥ, 1991-ൽ ഭവനതരണ തുടങ്ങിയ ചിത്രങ്ങൾ സാഹ്നി ഒരുക്കി. 1997-ൽ രബീന്ദ്രനാഥ് ടാ​ഗോറിന്റെ ‘ഛാർ അധ്യായ്’ എന്ന നോവലിനെ കുമാർ സാഹ്നി ചലച്ചിത്രമാക്കുകയും ചെയ്തു.

1940 ഡിസംബർ ഏഴിന് ലർക്കാനയിൽ ജനിച്ച കുമാർ സാഹ്നി പിന്നീട് കുടുംബസമേതം മുംബെെയിലേയ്ക്ക് താമസം മാറ്റി. പ്രശസ്ത സംവിധായകൻ റിത്വിക് ഘട്ടക്കിൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളായി അദ്ദേഹം അറിയപ്പെട്ടിരുന്നു.

Latest Stories

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്