എന്നിലെ സ്ത്രീ പൂര്‍ണമായതു പോലെ, ആരാണ് ഇതിന് ഉത്തരവാദി; നിറവയറില്‍ രഞ്ജു രഞ്ജിമാര്‍

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ പങ്കുവച്ച ചിത്രം വൈറലാകുന്നു. നിറവയറില്‍ നില്‍ക്കുന്ന ചിത്രമാണ് രഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. ബേബി ഷവറിന്റെത് എന്ന് തോന്നിക്കുന്ന ചിത്രമാണിത്. പിങ്ക് നിറത്തിലുള്ള ഗൗണിലാണ് രഞ്ജു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘എല്ലാം പെട്ടന്നായിരുന്നു, ഉത്തരവാദി? ഇതൊരു ട്രെന്‍ഡ് ആണെങ്കിലും എനിക്കിഷ്ടമായി, എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ’ എന്ന ക്യാപ്ഷനോടെയാണ് നിറവയറില്‍ കൈ വച്ചു നില്‍ക്കുന്ന ചിത്രം രഞ്ജു രഞ്ജിമാര്‍ പങ്കുവച്ചത്. ചിത്രം ഏവരെയും അത്ഭുതപ്പെടുത്തി.

പുത്തന്‍ ആപ്പായ ഫോട്ടോലാബ് വഴി എഡിറ്റ് ചെയ്ത ചിത്രമാണിത്. നിറവയറിലുള്ള ചിത്രത്തിന് പിന്നാലെ ഫോട്ടോലാബില്‍ എഡിറ്റ് ചെയ്ത മറ്റു ചിത്രങ്ങളും രഞ്ജു പങ്കുവച്ചിട്ടുണ്ട്. അമ്മയാകാനുള്ള ആഗ്രഹമാണ് രഞ്ജു ചിത്രത്തിലൂടെ പങ്കുവച്ചത്. രഞ്ജുവിന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായെത്തുന്നത്.

ഭാവന, മംമ്ത തുടങ്ങിയ താരങ്ങളുടെയെല്ലാം പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രഞ്ജു. തന്നെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചത് മംമ്തയാണെന്ന് രഞ്ജു ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. വിഷാദാവസ്ഥയില്‍ ഇരുന്നപ്പോഴാണ് മംമ്ത വിളിച്ചത് എന്നായിരുന്നു രഞ്ജു പറഞ്ഞത്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ