സുരാജെ..എന്തൊരു രൂപമാറ്റമാണിത്, എന്തൊരു നടനാണ് നിങ്ങള്‍: രഞ്ജിത് ശങ്കര്‍

നവാഗതനായ പി ആര്‍ അരുണിന്റെ സംവിധാനത്തില്‍ രജിഷ വിജയന്‍ സൈക്ലിസ്റ്റായി അഭിനയിക്കുന്ന ഫൈനല്‍സ് എന്ന ഏറ്റവും പുതിയ ചിത്രം മലയാളത്തിലെ തന്നെ മികച്ച സ്പോര്‍ട്സ് ചിത്രങ്ങളിലൊന്നാണെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് വര്‍ഗീസ് എന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

സംവിധായകന്റെ വാക്കുകള്‍

ഫൈനല്‍സ് സിനിമയില്‍ രണ്ട് രംഗങ്ങളുണ്ട്. ഒന്ന്- ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞു നില്‍ക്കുമ്പോഴാണ് സുരാജ് വെഞ്ഞാറമൂട് വലിയൊരു തിരിച്ചറിവ് നേടുന്നത്. ഒരാളെ കൊല ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു പ്രധാന കാര്യം കണ്ടെത്തുന്നു. ഒരു മഹത്തായ സിനിമയിലെ നിര്‍വചനീയമായ രണ്ടു നിമിഷങ്ങള്‍… സുരാജിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് വര്‍ഗീസ്… എന്തൊരു രൂപമാറ്റമാണ്.. എന്തൊരു നടനാണ്..!

അരുണിനും രജിഷയ്ക്കും നിരഞ്ജനും ഈ സിനിമയുടെ പിന്നില്‍ പ്രവൃത്തിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍.. ഈ സിനിമ മിസ് ചെയ്താല്‍ അത് നിങ്ങളുടെ നഷ്ടം..മലയാളത്തിലെ മികച്ചതെന്നു പറയാവുന്ന ഒരു സ്പോര്‍ട്സ് സിനിമയാണ് ഫൈനല്‍സ്..

നടി മുത്തുമണിയുടെ ഭര്‍ത്താവാണ് സിനിമയുടെ സംവിധായകന്‍ പി ആര്‍ അരുണ്‍. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ