കിരീടവും ചെങ്കോലുമില്ലാത്ത മനുഷ്യൻ; മലയാളത്തിന്റെ ഒരേയൊരു ലോഹിതദാസ്

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ് എ. കെ ലോഹിതദാസ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്റ്റാർഡമല്ല തനിക്ക് വേണ്ടതെന്നും, അവരിലെ നടനെയാണ് ആവശ്യമെന്നും ഉറക്കെ പ്രഖ്യാപിച്ച തിരക്കഥാകൃത്ത്. മലയാളത്തിൽ എന്നും ജീവിതഗന്ധിയായ സിനിമകളും, പച്ചയായ മനുഷ്യരെയും വരച്ചിട്ട അതുല്യ കലാകാരൻ ഓർമ്മയായിട്ട് ഇന്നേക്ക് പതിനഞ്ച് വർഷങ്ങൾ.

നാല്പത്തിനാല് തിരക്കഥകൾ, സംവിധായകനായി 12 ചിത്രങ്ങൾ ഇതാണ് ലോഹിതദാസ് മലയാളികൾക്ക് വേണ്ടി മാറ്റിവെച്ചിട്ട് പോയത്. അതൊരു അടയാളപ്പെടുത്തൽ കൂടിയാവുന്നു. ‘ഒരു നല്ല സിനിമ നിർമ്മിക്കാൻ നിങ്ങൾക്ക് മൂന്ന് കാര്യങ്ങളാണ് ആവശ്യം, സ്ക്രിപ്റ്റ്, സ്ക്രിപ്റ്റ്, സ്ക്രിപ്റ്റ്’ എന്ന് പറഞ്ഞത് വിഖ്യാത സംവിധായകൻ ഹിച്ച്കോക്ക് ആണ്. അത്തരമൊരു വാക്യത്തിന്റെ പൂർണരൂപമായിരുന്നു മലയാള സിനിമയ്ക്ക് ലോഹിതദാസ് എന്ന പേര്.

ചെറുകഥകളായിരുന്നു ലോഹിതദാസിന്റെ തട്ടകം. അവിടെ നിന്നാണ് പിന്നീട് പ്രൊഫഷണൽ നാടകമെഴുത്തിലേക്ക് എത്തുന്നത്. ലോഹിതദാസിന്റെ തന്നെ ‘ഏകാദശി നോറ്റ കാക്ക’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ‘സിന്ധു ശാന്തമായി ഒഴുകുന്നു’ എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടക രംഗത്തേക്ക് പ്രവേശിക്കുന്നത്. 1986-ലെ മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലോഹിതദാസ് ഇതിലൂടെ സ്വന്തമാക്കി. സിന്ധു ശാന്തമായ് ഉറങ്ങുന്നു, അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ എന്നിവയായിരുന്നു ലോഹിതദാസിന്റ പ്രധാന നാടകങ്ങൾ.

1987-ൽ സിബി മലയിലിന്റെ ‘തനിയാവർത്തനം’ എന്ന ചിത്രത്തിന് തിരക്കഥയെഴുതികൊണ്ടായിരുന്നു ലോഹിതദാസ് സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിലെ തന്നെ അക്കാലത്തെ മികച്ച സംവിധായകരായ ജോഷി, ഭരതൻ, ഐ. വി ശശി, സത്യൻ അന്തിക്കാട് തുടങ്ങീ നിരവധി പ്രതിഭകളോടൊപ്പം പ്രവർത്തിച്ചു. അതിൽ തന്നെ സിബി മലയിലുമായി ചേർന്ന് പുറത്തിറങ്ങിയ കിരീടം, ഭരതം, ധനം, കമലദളം, ചെങ്കോൽ തുടങ്ങിയ സിനിമകളെല്ലാം തന്നെ ഇന്ന് ക്ലാസിക്കുകളാണ്. 1988-ൽ ഭൂതക്കണ്ണാടിയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്ക്കാരം.

സേതുമാധവനും ബാലൻ മാഷും രാജീവ് മേനോനും അച്ചൂട്ടിയും, ആന്റണിയും, ചന്ദ്രദാസും, മേലേടത്ത് രാഘവൻ നായരും, വിദ്യാധരനും ഭാവനയും പ്രിയംവദയും ഭാനുവും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. തന്റെ മരണ ശേഷമായിരിക്കും ലോഹിതദാസ് എന്ന പേര് മലയാളികൾ വിലയിരുത്തുന്നതെന്ന് ലോഹിതദാസ് ഒരിക്കൽ പറഞ്ഞിരുന്നു. സിനിമയുള്ളിടത്തോളം കാലം മലയാളികൾ ലോഹിതദാസ് എന്ന പേര് ചർച്ച ചെയ്തുകൊണ്ടേയിരിക്കും. അതാണ് എഴുത്തിന്റെ ശക്തി.

(പുന:പ്രസിദ്ധീകരണം)

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്