'സൗന്ദര്യ മരിച്ചിട്ടില്ല', ഇത് പുനർജന്മമെന്ന് ആരാധകർ ; സൗന്ദര്യയുടെ രൂപ സാദൃശ്യമുള്ള യുവതിയുടെ റീലുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്

സിനിമാതാരങ്ങളുടെ രൂപസാദൃശ്യമുള്ളവരെ സോഷ്യൽ മീഡിയ എപ്പോഴും ആഘോഷിച്ചിട്ടുണ്ട്. ലൂക്കിലും, ഭാവത്തിലും, സംസാരത്തിലുമെല്ലാം സാമ്യത വരുമ്പോൾ തന്നെ അത് പെട്ടെന്ന് ചർച്ചയാവാറുണ്ട്.

ഇപ്പോഴിതാ അന്തരിച്ച നടി സൗന്ദര്യയുടെ രൂപസാദൃശ്യമുള്ള യുവതിയെ കണ്ടെത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. പെട്ടെന്ന് കാണുമ്പോൾ ഇത് സൗന്ദര്യ തന്നെയല്ലേ എന്ന് ആരായാലും ഒരു നിമിഷം ചിന്തിച്ചുപോവും. അത്രയും സാമ്യതയാണ് ചിത്രയും സൗന്ദര്യയും തമ്മിൽ. കുറച്ചുദിവസങ്ങൾക്ക് മുൻപ് പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലും സൗന്ദര്യയും പ്രധാന വേഷത്തിലെത്തിയ കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ റീൽ ചിത്ര ചെയ്തിരുന്നു.

അതോടെയാണ് ചിത്ര വൈറൽ ആയത്. മരിച്ചുപോയ ആളെ നേരിൽ കണ്ടു എന്ന് പറഞ്ഞ് കമന്റ് ചെയ്തവർ വരെ കൂട്ടത്തിലുണ്ട്. യഥാർത്ഥത്തിൽ ഞാൻ സൗന്ദര്യ മാമിനെ പോലെയല്ല. എന്നാൽ എനിക്ക് അവരുടെ അനുഗ്രഹം ലഭിച്ചതായി ഞാൻ കരുതുകയാണ്’, എന്നാണ് സൗന്ദര്യയെ പോലെ ഇരിക്കുന്നു എന്ന കമന്റിന് ചിത്ര നൽകിയ മറുപടി. നാല്ലക്ഷത്തോളം ഫോളോവേഴ്സ് ആണ് ചിത്രയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.

View this post on Instagram

A post shared by Chitra❤ (@chitra_jii2)

തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് സൗന്ദര്യ.   2004 ഏപ്രിൽ 17 നാണ് ഒരു വിമാനപകടത്തിൽപെട്ട് സൗന്ദര്യ കൊല്ലപ്പെടുന്നത്.

Latest Stories

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു