സിനിമാ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു; അതൃപ്തി പ്രകടിപ്പിച്ച് അമ്മ

കോവിഡ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി മലയാള സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പരസ്യമായി ആവശ്യപ്പെട്ടതില്‍ അതൃപ്തി അറിയിച്ച് താരസംഘടനയായ അമ്മ.

പ്രതിഫലം കുറയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത് ശരിയായില്ല. നേരിട്ട് കൂടിയാലോചന നടത്തി അറിയിക്കാമായിരുന്നു. പല താരങ്ങളും ഈ നിലപാടാണ് അറിയിച്ചതെന്ന് അമ്മ നേതൃത്വം വ്യക്തമാക്കി. ജനറല്‍ ബോഡി വൈകുന്ന സാഹചര്യത്തിലായിരുന്നു അമ്മ നേതൃത്വം അംഗങ്ങളുമായി ഇന്ന് അനൗപചാരിക കൂടിയാലോചന നടത്തിയത്.

അമ്മ ഭാരവാഹികളില്‍ പലരും സംസ്ഥാനത്തിന് പുറത്താണെന്നും എല്ലാവരുടേയും അഭിപ്രായം കേള്‍ക്കാതെ തീരുമാനമെടുക്കാനാവില്ലെന്നും ജനറല്‍ ബോഡി വൈകുമെന്നും അമ്മ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. മലയാള സിനിമയില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകള്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്തയക്കുകയായിരുന്നു.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്