യൂറോപ്പിലും കാനഡയിലും റെക്കോഡ് റിലീസ്; മോണ്‍സ്റ്റര്‍ നാളെ മുതല്‍

യൂറോപ്പില്‍ ഒരു മലയാള സിനിമ നേടുന്ന റെക്കോര്‍ഡ് റിലീസായി മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍. യു കെ, അയര്‍ലണ്ട് എന്നിവിടങ്ങളിലായി 121 ലൊക്കേഷനുകളിലാണ് ഈ ചിത്രം നാളെ റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹമായിരുന്നു നേരത്തെ ഏറ്റവും വലിയ യൂറോപ് റിലീസ് നേടിയ മലയാള ചിത്രം.

അമേരിക്കയിലും വമ്പന്‍ റിലീസാണ് മോണ്‍സ്റ്റര്‍ നേടിയിരിക്കുന്നത്. യു എസ് എ യില്‍ 97 ലൊക്കേഷനുകളില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രം ഏറ്റവും കൂടുതല്‍ അമേരിക്കന്‍ ലൊക്കേഷനുകളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങളുടെ പട്ടികയില്‍ അഞ്ചാമതാണ്.

കാനഡ റിലീസിലും ഓള്‍ ടൈം റെക്കോഡാണ് മോണ്‍സ്റ്റര്‍ നേടിയത്. കാനഡയില്‍ മാത്രം 35 ലൊക്കേഷനിലാണ് മോണ്‍സ്റ്റര്‍ റിലീസ് ചെയ്യാന്‍ പോകുന്നത്. നോര്‍ത്ത് അമേരിക്കയില്‍ ആകെ മൊത്തം 130 ഇല്‍ കൂടുതല്‍ ലൊക്കേഷനുകളില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രം വമ്പന്‍ ഓപ്പണിങ് ആണ് ലക്ഷ്യമിടുന്നത്.

ഗള്‍ഫില്‍ നിരോധനം വന്നത് കൊണ്ട് റീസെന്‍സറിങ്ങിനു സമര്‍പ്പിച്ച ഈ ചിത്രം അവിടെ അടുത്തയാഴ്ചയാവും റിലീസ് ചെയ്യുക എന്നാണ് സൂചന. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലും അടുത്തയാഴ്ചയാണ് ഈ ചിത്രം വൈഡ് റിലീസ് ചെയ്യുക. പുലിമുരുകന്‍ എന്ന ഇന്‍ഡസ്ട്രി ഹിറ്റിനു ശേഷം മോഹന്‍ലാല്‍- വൈശാഖ്- ഉദയ കൃഷ്ണ ടീം ഒന്നിച്ച ഈ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ