നടി റെബേക്കയുടെയും ശ്രീജിത്തിന്റെയും വിവാഹനിശ്ചയം; ചടങ്ങിലെത്തി കുഞ്ചാക്കോ ബോബനും താരങ്ങളും, വീഡിയോ

സീരിയല്‍ താരം റെബേക്ക സന്തോഷും സംവിധായകന്‍ ശ്രീജിത്ത് വിജയനും വിവാഹിതരാകുന്നു. ഏറെ നാളുകളായി പ്രണയത്തിലായിരുന്നു ഇരുവരും. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്ല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്നലെ പ്രണയദിനത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

മാര്‍ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. എഴുത്തുകാരനും ഛായാഗ്രഹകനുമാണ് ശ്രീജിത്ത്. കസ്തൂരിമാന്‍ എന്ന സീരിയലിലൂടെയാണ് റെബേക്ക ശ്രദ്ധേയായത്. കാവ്യ എന്ന വക്കീല്‍ കഥാപാത്രമായാണ് റെബേക്ക വേഷമിടുന്നത്.

വിവാഹനിശ്ചയത്തിന്റെ വിശേഷം റെബേക്ക തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മാര്‍ഗംകളിക്കാരി ഇനി മാര്‍പ്പാപ്പയ്ക്ക് സ്വന്തം എന്നെഴുതിയ ശ്രീജിത്തിന്റെയും റബേക്കയുടെയും ആനിമേഷന്‍ പോസ്റ്റര്‍ പങ്കുവെച്ചാണ് വിവാഹനിശ്ചയ വിശേഷം അറിയിച്ചത്.

തൃശൂര്‍ സ്വദേശിനിയാണ് റെബേക്ക. ശ്രീജിത്തുമായുള്ള പ്രണയം നേരത്തെ റെബേക്ക വെളിപ്പെടുത്തിയിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഏറെ നാളായി തുടങ്ങിയ പ്രണയമായതു കൊണ്ട് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമെന്ന് റബേക്ക പറഞ്ഞിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ