നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ് ഞാന്‍ വന്നത്, 'ആടുജീവിതം' കാണാന്‍ വീട്ടില്‍ നിന്നും മറ്റാരും വന്നിട്ടില്ല: നജീബ്

‘ആടുജീവിതം’ തിയേറ്ററില്‍ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നജീബ്. താന്‍ അനുഭവിച്ച ജീവിതം സ്‌ക്രീനില്‍ കാണാനായി ആദ്യ ഷോയ്ക്ക് തന്നെയാണ് നജീബ് എത്തിയത്. എന്നാല്‍ മകന്റെ കുഞ്ഞ് മരിച്ചതിനാല്‍ തിയേറ്ററില്‍ സിനിമ കാണാന്‍ മറ്റാരും വന്നിട്ടില്ല എന്ന് നജീബ് മാധ്യമങ്ങളോട് വ്യക്തമാക്കി.

”എന്റെ ജീവിതം തിയേറ്ററിലേക്ക് വരുവാണ്, വളരെ സന്തോഷമുണ്ട്. ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ ഇന്ന് പൃഥ്വിരാജ് എന്ന വലിയ നടനിലൂടെ സ്‌ക്രീനില്‍ കാണിക്കാന്‍ പോവുകയാണ്. ഞങ്ങള്‍ക്കും ഞങ്ങളുടെ നാട്ടുകാര്‍ക്കും എല്ലാവര്‍ക്കും ഭയങ്കര സന്തോഷമാണ്. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ പടം കാണാനായിട്ട്.”

”എല്ലാവരും വിളിക്കുന്നുണ്ട്. ഞങ്ങള്‍ എല്ലാം ഇന്ന് തന്നെ പോയി കാണും, ടിക്കറ്റ് എടുത്ത് വച്ചിട്ടുണ്ട് എന്ന് പറയുന്നു. ഇതെല്ലാം കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. പിന്നെ എനിക്ക് വരാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. എന്റെ മോന്റെ കുഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ചു.”

”ഇപ്പോ അവരുടെ നിര്‍ബന്ധം കൊണ്ട് ഞാന്‍ വന്നതാണ്. ഇല്ലേല്‍ ഞാന്‍ വരത്തില്ലായിരുന്നു. ഞാന്‍ മാത്രമേ വന്നിട്ടുള്ളു, വീട്ടില്‍ നിന്നും വേറെ ആരും വന്നിട്ടില്ല. ഈ പടം വിജയിക്കണമെന്ന് മാത്രമാണ് പറയാനുള്ളത്. എല്ലാവരും പോയി കാണണം” എന്ന് നജീബ് പറഞ്ഞു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ