കിംഗ് ഓഫ് കൊത്തയെ ബോക്‌സ് ഓഫീസില്‍ അടിച്ചിട്ട് ആര്‍ഡിഎക്‌സ്; 50 കോടി ക്ലബിന്റെ തൊട്ടടുത്ത്; പരാജയ പടുകുഴിയില്‍ ദുല്‍ഖര്‍ സിനിമ; കളക്ഷന്‍ റിപ്പോര്‍ട്ട്

ഓണം റിലീസ് ചിത്രങ്ങളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരുന്ന സിനിമയായി ‘ആര്‍ഡിഎക്‌സ്’. വന്‍ പ്രതീക്ഷയും പിആര്‍ വര്‍ക്കുമായി എത്തിയ ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്തയെ മലര്‍ത്തിയടിച്ചാണ് ആര്‍ഡിഎക്‌സിന്റെ മുന്നേറ്റം.

ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം എട്ടാം ദിനമായ ഇന്നലെ മാത്രം 3.8 കോടിയില്‍ അധികമാണ് ആര്‍ഡിഎക്‌സ് നേടിയത്. റിലീസ് ചെയ്ത് എട്ട്ദിവസത്തില്‍ ആകെ നേടിയിരിക്കുന്ന കേരള കളക്ഷന്‍ ഏകദേശം 26 കോടിയാണ്. ആഗോള തലത്തില്‍ ഏകദേശം 43 കോടിയോളം ആണ് ചിത്രം നേടിയതെന്നും ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ സിനിമ 50 കോടി ക്ലബ്ബില്‍ ചിത്രം ഇടം പിടിക്കും. ആര്‍ഡിഎസ് സിനിമ അഞ്ച് കോടി ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്.

ഓണം റിലീസായി തിയറ്ററില്‍ എത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ വന്‍ മൗത്ത് പബ്ലിസിറ്റി ആയിരുന്നു ലഭിച്ചിരുന്നത്. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ അഭിനയിച്ച ചിത്രം വലിയ പ്രചരണമില്ലാതെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍, ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ച മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ ഹിറ്റായത്.

കിംഗ് ഓഫ് കൊത്തയെ ആര്‍ഡിഎക്‌സ് ബോക്‌സ് ഓഫീസ് കളഷനില്‍ ബഹുദൂരം മറികടന്നിട്ടുണ്ട്. 50 കോടി  ബഡ്ജറ്റില്‍ നിര്‍മിച്ച സിനിമയ്ക്ക് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 36 കോടിമാത്രമാണ് ഇതുവരെ നേടാനായത്. കേരളത്തില്‍ നിന്നും 14.5 കോടിയുമാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ആര്‍ഡിഎക്‌സ് തിയറ്ററുകളിലേക്ക് എത്തിയത്.

Latest Stories

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ