'മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം'; സ്വപ്‌നം ബാക്കിയാക്കി രവി പോയി

സിനിമാ സീരിയല്‍ രംഗത്ത് എണ്ണം പറഞ്ഞ പ്രകടനങ്ങളിലൂടെ കൈയടി നേടിയ രവി വള്ളത്തോള്‍ തിരശീലയില്‍ മറഞ്ഞിരിക്കുകയാണ്. കോട്ടയം കുഞ്ഞച്ചന്‍, സാഗരം സാക്ഷി, നീ വരുവോളം, ഗോഡ് ഫാദര്‍ തുടങ്ങി ഇടുക്കി ഗോള്‍ഡില്‍ വരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലുമൊത്ത് ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തത് തനിക്ക് നഷ്ടമാണെന്ന് അദ്ദേഹം പറയുമായിരുന്നു. തന്റെ ഏറ്റവും വലിയ ആഗ്രഹവും അതു തന്നെയാണെന്ന് രവി മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

“എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. മോഹന്‍ലാലിന്റെ കൂടെ ഇതുവരെ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് പക്ഷേ നേര്‍ക്കു നേരെ നിന്ന് അഭിനയിച്ചിട്ടില്ല. വിഷ്ണുലോകത്തിലൊക്കെ ഉണ്ടങ്കിലും ഞാന്‍ വേറൊരു ക്യാരക്ടര്‍ ആയിരുന്നു. എപ്പോള്‍ ചോദിക്കുമ്പോഴും ലാല്‍ പറയും, “ചേട്ടാ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. വരട്ടെ…” ഞാന്‍ എഴുതിയ കഥ സിനിമയാക്കിയപ്പോഴും ലാല്‍ ആയിരുന്നു നായകന്‍, രേവതിക്കൊരു പാവക്കുട്ടി”.

കാലാപാനിയില്‍ തനിക്ക് നല്ലൊരു വേഷം അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചതാണെങ്കിലും സീരിയലിലെ തിരക്കുകള്‍ കാരണം അന്നതിന് കഴിഞ്ഞില്ലെന്നും രവി വള്ളത്തോള്‍ അന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ദൂരദര്‍ശന്റെ പ്രതാപകാലം തൊട്ട് സീരിയല്‍ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച രവി കുടുംബപ്രേക്ഷകര്‍ക്കും പ്രിയങ്കരനായിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം