നായികമാര്‍ക്കൊപ്പം നിങ്ങള്‍ക്ക് കെമിസ്ട്രി വര്‍ക്ക് ആകുന്നില്ല, മമ്മൂട്ടിയെ കണ്ട് പഠിക്കൂ..; രവി തേജയ്ക്ക് അപേക്ഷ കത്തുമായി ആരാധകര്‍

തന്നേക്കാള്‍ ഒരുപാട് പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം ഗ്ലാമര്‍ സീനുകളും ഐറ്റം സോങ്ങുകളിലും അഭിനയിച്ച് നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങാറുള്ള താരമാണ് രവി തേജ. നടന് തുറന്ന അപേക്ഷ കത്ത് എഴുതി രംഗത്തെത്തിയിരിക്കുകയാണ് രവി തേജയുടെ ആരാധകര്‍ ഇപ്പോള്‍.

നായികമാര്‍ക്കൊപ്പമുള്ള കെമിസ്ട്രി വര്‍ക്ക് ആകുന്നില്ലെന്നും മമ്മൂട്ടി ചെയ്യുന്നത് പോലെയുള്ള കഥാപാത്രമാണെങ്കിലും കുഴപ്പമില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. ”ആരാധകരില്‍ പെടാത്ത ജനറല്‍ പ്രേക്ഷകരുടെ പിന്തുണ താങ്കളുടെ സിനിമകള്‍ക്ക് നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സിനിമയില്‍ നിന്ന് താങ്കള്‍ എത്രയോ സമ്പാദിച്ചു കഴിഞ്ഞു.”

”ഇനിയെങ്കിലും സിനിമ എന്ന മാധ്യമത്തെ ബഹുമാനിക്കൂ. തുറന്നു പറയട്ടെ വളരെ മോശം സിനിമകളാണ് താങ്കള്‍ ചെയ്യുന്നത്. എന്ത് അടിസ്ഥാനത്തിലാണ് അങ്ങ് ഈ ചിത്രങ്ങളൊക്കെ ചെയ്യാന്‍ സമ്മതിച്ചതെന്ന് മനസിലാകുന്നില്ല. താങ്കളുടെ നായികമാരുടെ തിരഞ്ഞെടുപ്പിനെ പറ്റി കേള്‍ക്കുന്ന വിമര്‍ശനങ്ങളില്‍ കാര്യമുണ്ട്. ഒരു നായികമാരുമായും നിങ്ങള്‍ക്ക് ഇപ്പൊ കെമിസ്ട്രി വര്‍ക്ക് ആകുന്നില്ല.”

”താങ്കള്‍ എന്ത് തരം വേഷം തിരഞ്ഞെടുത്ത് ചെയ്താലും ഞങ്ങള്‍ ആരാധകര്‍ക്ക് കുഴപ്പമില്ല മമ്മൂട്ടി ഒക്കെ കാതലില്‍ ചെയ്തത് പോലെ ഒരു ഗേ കഥാപാത്രത്തെ അവതരിപ്പിച്ചാലും വേണ്ടില്ല” എന്നാണ് കത്തില്‍ പറയുന്നത്. അതേസമയം, മാസ് ജതാര ആണ് രവി തേജയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ശ്രീലീല ആണ് ചിത്രത്തില്‍ നായികയായത്. അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളും ഫ്‌ളോപ്പ് ആയതിനാല്‍ തന്റെ പ്രതിഫലം 25 കോടിയില്‍ നിന്നും 20 കോടി ആക്കി രവി തേജ കുറച്ചിട്ടുണ്ട്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്