അടുത്ത ജന്മത്തില്‍ ആണ്‍കുട്ടിയായി ജനിച്ചാല്‍ മതി, പുഷ്പയും കന്നഡ ചിത്രവുമാണ് ഈ ചിന്ത വരാന്‍ കാരണം: രശ്മിക മന്ദാന

അടുത്ത ജന്മത്തില്‍ ആണ്‍കുട്ടിയായി ജനിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നടി രശ്മിക മന്ദാന. ആടവല്ലു മീകു ജോഹാര്‍ലു എന്ന കന്നഡ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് രശ്മിക സംസാരിച്ചത്. പുഷ്പയും കന്നഡ ചിത്രവുമാണ് ഇങ്ങനെയൊരു ചിന്ത തനിക്ക് വരാനുള്ള കാരണമെന്നും നടി പറയുന്നു.

”അടുത്ത ജന്മത്തില്‍ ഒരു ആണ്‍കുട്ടിയായി ജനിക്കണം. പുഷ്പ, ആടവല്ലു മീകു ജോഹാര്‍ലു തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തതിന് ശേഷമാണ് ഞാനിത് തീരുമാനിച്ചത്. ഈ സിനിമകള്‍ക്കായി വ്യത്യസ്തമായ വസ്ത്രങ്ങള്‍ മാറ്റി ധരിക്കേണ്ടി വന്നിരുന്നു.”

”അത്രത്തോളം വസ്ത്രങ്ങള്‍ മാറ്റി മാറ്റി തന്നെ ഞാന്‍ ക്ഷീണിച്ചിരുന്നു” എന്നാണ് രശ്മിക പറയുന്നത്. കിഷോര്‍ തിരുമല ഒരുക്കിയ ആടവല്ലു മീകു ജോഹാര്‍ലു ഫെബ്രുവരി 25ന് ആണ് തിയേറ്ററില്‍ എത്തിയത്. ഈ സിനിമ എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ളതാണെന്നും രശ്മിക പറഞ്ഞിരുന്നു.

ആധികാരികമായ പല രംഗങ്ങളും ഉണ്ടായിരുന്നു. നര്‍മ്മവും വികാരങ്ങളും റിയലിസ്റ്റിക് സാഹചര്യങ്ങളും സിനിമയിലുണ്ട്. ഈ ഘടകങ്ങള്‍ ഉള്ളപ്പോള്‍ കുടുംബങ്ങള്‍ അത് ആസ്വദിക്കും എന്നാണ് രശ്മിക പറഞ്ഞത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ