'അവസരവാദി, ഈ നെഗറ്റിവിറ്റി നീ അര്‍ഹിക്കുന്നുണ്ട്'; രശ്മികയ്‌ക്കെതിരെ കടുത്ത വിമര്‍ശനം, കാരണമിതാണ്

‘ഛാവ’ ഹിറ്റടിച്ച് തിയേറ്ററില്‍ മുന്നേറുമ്പോഴും നടി രശ്മിക മന്ദാന വിമര്‍ശനങ്ങള്‍ക്ക് നടുവില്‍. കര്‍ണാടകയിലെ കൂര്‍ഗ് ആണ് രശ്മികയുടെ സ്വദേശം എങ്കിലും നടി സ്വന്തം വേരുകള്‍ മറക്കുന്നുവെന്ന് പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. കന്നഡ സിനിമയിലൂടെയാണ് രശ്മിക അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും തെലുങ്ക് സിനിമയിലൂടെയാണ് നടി പ്രശസ്തയാവുന്നത്. താന്‍ ഹൈദരാബാദില്‍ നിന്നുള്ള നടിയാണ് എന്ന് രശ്മിക പറഞ്ഞതാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ഛാവ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയുള്ള രശ്മികയുടെ ഒരു വീഡിയോ ക്ലിപ്പ് ആണ് വൈറലായിരിക്കുന്നത്. ”ഹൈദരാബാദുകാരിയായ ഞാന്‍ തനിച്ചാണ് ഇവിടെ വന്നിരിക്കുന്നത്, നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി എന്നെ കാണുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് രശ്മിക പറയുന്നത്. കാണികള്‍ ഇത് കരഘോഷത്തോടെ ഏറ്റെടുത്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടിയുടെ വാക്കുകള്‍ക്ക് നേരെ വിമര്‍ശനങ്ങളാണ് എത്തുന്നത്.

”കന്നഡിഗരില്‍ നിന്നും ആവശ്യമില്ലാതെ നെഗറ്റിവിറ്റി നേരിടുന്നതില്‍ നിങ്ങളോട് സഹതാപം തോന്നാറുണ്ട്. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ നിങ്ങള്‍ നടത്തി കൊണ്ടിരിക്കുമ്പോള്‍ അത് ശരിയാണെന്ന് തോന്നുന്നു. നിങ്ങള്‍ തിരിച്ചടികള്‍ അര്‍ഹിക്കുന്നുണ്ട്” എന്നാണ് വീഡിയോ പങ്കുവച്ച് ഒരാള്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

”തെലുങ്ക് പ്രേക്ഷകരെയും സിനിമയെയും സാഹോദര്യത്തെയും ആകര്‍ഷിക്കുവാനായി ഇങ്ങനെ ഓരോന്ന് പറയുകയാണ്. അവസരവാദി” എന്നാണ് മറ്റൊരാള്‍ കുറിച്ചത്. എന്നാല്‍ രശ്മികയെ സപ്പോര്‍ട്ട് ചെയ്ത് നടിയുടെ ആരാധകരും രംഗത്തെത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം രശ്മിക കൂര്‍ഗിനോടുള്ള തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

താന്‍ കൂര്‍ഗില്‍ നിന്നാണെന്നും കൊടവ സാരി ഉടുക്കുന്നത് ഇഷ്ടമാണെന്നും രശ്മിക പറഞ്ഞിരുന്നു. പക്ഷെ നിങ്ങള്‍ ഏതെങ്കിലും ക്ലിപ്പ് കൊണ്ടുവന്ന് ഒരു കാര്യവുമില്ലാതെ അവരെ കുറ്റം പറയും. അവര്‍ പറഞ്ഞത് ഇപ്പോള്‍ ഹൈദരാബാദില്‍ നിന്നുമാണ് വരുന്നത് എന്നാണ്. ഒടിഞ്ഞ കാലുമായി ഒറ്റയ്ക്കാണ് അവര്‍ ഹൈദരാബാദില്‍ നിന്നും മുംബൈയിലേക്ക് വന്നത്. അല്ലെങ്കിലും ആയിരം തവണ അവര്‍ പറഞ്ഞു കഴിഞ്ഞു കൂര്‍ഗില്‍ നിന്നാണെന്ന് എന്നാണ് രശ്മിക പറയുന്നത്.

Latest Stories

Asia Cup 2025: "നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..." ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പുമായി പാക് ചീഫ് സെലക്ടർ

'അമ്മമാരുടേയും പെണ്‍മക്കളുടേയുമെല്ലാം സിസിടിവി വീഡിയോ പങ്കുവെയ്ക്കണമെന്നാണോ?'; വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു; വോട്ടുകൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്ര ന്യായങ്ങള്‍

Asia Cup 2025: ബാബറിനെ തഴഞ്ഞതിന് പിന്നിലെന്ത്?, കാരണം വെളിപ്പെടുത്തി പാക് ടീം പരിശീലകൻ

'ബിഹാര്‍ തിരഞ്ഞെടുപ്പും കൊള്ളയടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുത്തന്‍ ഗൂഢാലോചന നടത്തിയിരിക്കുന്നു'; വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഊന്നിപ്പറഞ്ഞു കോണ്‍ഗ്രസിന്റെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ധോണി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം ഇതാണ്!, വിലയിരുത്തലുമായി മുൻ താരം

സഞ്ജുവിനായി അതിയായി ആഗ്രഹിച്ച് കെകെആർ; രണ്ട് പ്രമുഖ താരങ്ങളെ ആർആറിന് കൈമാറാൻ തയ്യാർ- റിപ്പോർട്ട്

ആലപ്പുഴ തുറവൂരില്‍ ഉയരപ്പാതയുടെ കൂറ്റന്‍ ബീമുകള്‍ നിലംപതിച്ചു; ഒഴിവായത് വന്‍ ദുരന്തം; ദേശീയപാതയില്‍ ഗതാഗതകുരുക്ക്

'മാറി നിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ': ആസിഫ് അലി

Asia cup 2025: ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു, ധീരമായ ഒരു ചുവടുവെപ്പ് നടത്തി സെലക്ടർമാർ!

ജമ്മു കശ്മീരിലെ കത്വയിലെ മേഘവിസ്‌ഫോടനത്തില്‍ 7 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു