ലോകേഷ് ചിത്രത്തിൽ രജനിക്ക് വില്ലൻ ബോളിവുഡ് സൂപ്പർ താരം; തലൈവർ 171 പുത്തൻ അപ്ഡേറ്റ്

വിജയ് നായകനായ ലിയോ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ശേഷം രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തലൈവർ 171’.

ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏപ്രിൽ 22 നാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈഗിൾ എന്നായിരിക്കും ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ ചിത്രത്തിലേക്ക് ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ് എത്തുന്നുവെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. രജനിക്ക് വില്ലനായാണ് രൺവീർ എത്തുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം പകുതിയോടെ ചിത്രീകരണമാരംഭിക്കുന്ന തലൈവർ 171 ൽ തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ആക്ഷൻ കൊറിയോഗ്രഫി ഒരുക്കുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ രജനികാന്ത് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്നും ഫഹദ് ഫാസിലും, മഞ്ജു വാര്യരും ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചനും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തലൈവർ 170 എന്ന ടാഗ് ലൈൻ നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങിന് ശേഷം ലോകേഷ് ചിത്രം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ