ശക്തിമാന്‍ ലോഡിംഗ്?.. ബേസിലിനൊപ്പം രവി വര്‍മ്മന്‍; കമന്റുമായി രണ്‍വീര്‍ സിംഗ്

ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ‘ശക്തിമാന്‍’ സിനിമയാക്കുമെന്ന് സോണി പിക്‌ചേഴ്‌സ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് മറ്റ് വിവരങ്ങള്‍ ഒന്നുമുണ്ടായില്ല. ഈ സിനിമ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുമെന്നും രണ്‍വീര്‍ സിംഗ് നായകനാകും എന്നുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ഈ റിപ്പോര്‍ട്ടുകള്‍ സത്യമാകും എന്ന സൂചനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഛായാഗ്രാഹകനായ രവി വര്‍മന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. ബേസില്‍ ജോസഫിനൊപ്പമുള്ള ചിത്രമാണ് രവി വര്‍മന്‍ പങ്കുവച്ചത്. ഈ ചിത്രത്തിന് താഴെ കമന്റുമായി എത്തിയത് രണ്‍വീര്‍ സിംഗും എത്തി.

”മനോഹരം തല, ലവ് യു. ബേസിലിനോടും സ്‌നേഹം. നിങ്ങള്‍ നമ്പര്‍ വണ്‍ ജോഡിയും വലിയവരുമാണ്” എന്നാണ് രണ്‍വീറിന്റെ കമന്റ്. മൂവരും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ച നടത്തിയതിന് പിന്നാലെ എടുത്ത ചിത്രമാണിത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

തൊണ്ണൂറുകളിലെ ഹിറ്റ് ടെലിവിഷന്‍ പരമ്പരയായിരുന്നു ശക്തിമാന്‍. ഈ പരമ്പര ബിഗ് സ്‌ക്രീനിലേക്ക് വീണ്ടുമെത്തുന്നു എന്ന ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് സംവിധാനം ചെയ്യുന്നത് ബേസില്‍ ജോസഫ് ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

‘മിന്നല്‍ മുരളി’യിലൂടെ മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോയെ അവതരിപ്പിച്ച സംവിധായകനാണ് ബേസില്‍. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാനില്‍ മുകേഷ് ഖന്നയായിരുന്നു നായകന്‍. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന്‍ വന്‍ വിജയമായിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ