രഞ്ജിത്ത് ശങ്കറിന്റെ ക്രിസ്മസ് സമ്മാനം; അടുത്ത ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത് ശങ്കര്‍ പുതിയ സിനിമയുമായി എത്തുന്നു. “പാസഞ്ചറി”ല്‍ തുടങ്ങി ഒരു പിടി വ്യത്യസ്ത സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച രഞ്ജിത് ശങ്കര്‍ അടുത്തതായി പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഇന്ന് ക്രിസ്മസ് ദിനത്തിലാണ് ഈ സിനിമയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായത്. ക്രിസ്മസ് ദിനത്തില്‍ ഒരു മനോഹരമായ സ്വപ്നം പ്രഖ്യാപിക്കുന്നു എന്ന് തുടങ്ങിയതാണ് രഞ്ജിത് ശങ്കര്‍ തന്റെ സിനിമയെക്കുറിച്ച് പറയുന്നത്. 9 ജീവിത കാലയളവ് ജീവിച്ച ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. യുവാവായി എത്തുന്നത് പൃഥ്വിരാജ് ആണ്.

പൃഥ്വിയും രഞ്ജിത് ശങ്കറും ചേര്‍ന്നായിരിക്കും ഈ ചിത്രം നിര്‍മ്മിക്കുക. ഇതിനു മുന്‍പ് അര്‍ജ്ജുനന്‍ സാക്ഷി, മോളി ആന്റി റോക്സ് എന്നീ സിനിമകള്‍ക്ക് വേണ്ടി പൃഥ്വിയും രഞ്ജിത്തും ഒന്നിച്ചിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ