കോശിയായി റാണ ദഗുബതി എത്തും; അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു, പൂജ ചിത്രങ്ങള്‍

അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ റാണ ദഗുബതിയും. പവന്‍ കല്യാണ്‍ അയ്യപ്പന്‍ എന്ന കഥാപാത്രമായി എത്തുമ്പോള്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് റാണ അവതരിപ്പിക്കുന്നത്. റാണ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ പൂജ ഇന്ന് കഴിഞ്ഞു. പവന്‍ കല്യാണ്‍, സംവിധായകന്‍ സാഗര്‍ കെ. ചന്ദ്ര, നിര്‍മ്മാതാവ് സൂര്യദേവര നാഗ വാംസി എന്നിവര്‍ പൂജാ ചടങ്ങില്‍ പങ്കെടുത്തു. തമന്‍ എസ്. ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പവന്‍ കല്യാണിനെ കൊണ്ട് പാടിപ്പിക്കാനാണ് തമന്‍ ആലോചിക്കുന്നത്.

സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിട്ടത്. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ഹിന്ദി അടക്കം പല ഭാഷകളുടെയും റീമേക്ക് അവകാശം വിറ്റു പോയിരുന്നു.

നേരത്തെ ചിത്രത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായ മാറ്റം വേണമെന്ന് പവന്‍ കല്യാണ്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തിരക്കഥ തിരുത്തി നായകന്‍, പ്രതിനായകന്‍ എന്ന നിലയിലേക്ക് മാറ്റിയെഴുതണം എന്നാണ് പവന്‍ കല്യാണിന്റെ നിര്‍ദേശം എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി