അയ്യപ്പന്‍ നായരായി നന്ദമുറി ബാലകൃഷ്ണ, കോശിയായി റാണാ ദഗുബാട്ടി; തെലുങ്കില്‍ ഇങ്ങനെ

തമിഴിന് പിന്നാലെ അയ്യപ്പനും കോശിയും തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെടുകയാണ്. അടുത്ത് റിലീസിനെത്തിയ അല്ലു അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം അല വൈകുണ്ഠപുരമുലൂ നിര്‍മ്മിച്ച സൂര്യ ദേവര നാഗ വംശിയാണ് ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.

റാണാ ദഗുബാട്ടിയായിരിക്കും ചിത്രത്തില്‍ പൃഥ്വിരാജിന്റെ വേഷം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ബിജുമേനോന്റെ കഥാപാത്രത്തെ നന്ദമുറി ബാലകൃഷ്ണ ആയിരിക്കും അവതരിപ്പിക്കുക. ആടുകളം, ജിഗാര്‍ത്താണ്ഡ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച കതിരേശന്‍ ആണ് ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത്.

ചിത്രം തമിഴില്‍ ആര് ഒരുക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിക്രം, സൂര്യ, വിജയ് സേതുപതി, ധനുഷ് എന്നീ പേരുകളാണ് മുഖ്യമായും അയ്യപ്പന്‍ കോശി റോളിലേക്ക് ആരാധകര്‍ സജസ്റ്റ് ചെയ്യുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ധനുഷ് കതിര്‍സേനനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

“അനാര്‍ക്കലി”ക്ക് ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോയതിന് പിന്നാലെ സംഭവിച്ച പൊല്ലാപ്പുകളുടെ കഥയാണ് പറഞ്ഞത്.

Latest Stories

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്