മമ്മൂക്കയെ വെച്ചൊരു പടം എടുക്കണമെന്ന് ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാന്‍ അദ്ദേഹം നമുക്കൊപ്പമുണ്ടാകും: രമേഷ് പിഷാരടി

മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് രമേശ് പിഷാരടി. ഇപ്പോഴിതാ സിനിമയിലെ മമ്മൂട്ടി അഭിനയിക്കുന്ന സീനുകളുടെ ചിത്രീകരണം പൂര്‍ത്തിയായി എന്നും താനും മമ്മുക്കയും ഒത്തുള്ള ദിവസങ്ങള്‍ മറക്കാന്‍ പറ്റില്ല എന്നും രമേശ് പിഷാരടി പറയുന്നു. മമ്മുക്കയെ വെച്ചൊരു പടം എടുക്കണം എന്ന് നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സാധ്യമാക്കാന്‍ മമ്മുക്ക നമ്മുടെ കൂടെ നില്‍ക്കും എന്നും രമേശ് പിഷാരടി വ്യക്തമാക്കി.

ഗാനഗന്ധര്‍വന്‍ സെപ്റ്റംബര്‍ അവസാന വാരത്തോടെ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കലാസദന്‍ ഉല്ലാസ് എന്ന ഒരു ഗാനമേള ഗായകന്‍ ആയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ , അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അഴകപ്പനും സംഗീതം ഒരുക്കുന്നത് ദീപക് ദേവുമാണ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍