സ്വന്തം സിനിമ റിലീസ് ചെയ്യാന്‍ സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു; പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി രാമസിംഹന്‍

സ്വന്തം സിനിമ സ്ട്രീം ചെയ്യാനായി സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ രാമസിംഹന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോം എത്തുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ തന്റെ സിനിമ ‘പുഴ മുതല്‍ പുഴ വരെ’ ഈ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന് രാമസിംഹന്‍ ഇന്ത്യാടുഡേയോട് വ്യക്തമാക്കി.

പ്രമുഖ ഒ.ടി.ടി ചാനലുകള്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നതിന് വലിയ കാലതാമസമെടുക്കും. ഈ കാലതാമസം ഒഴിവാക്കാന്‍ എന്ത് ചെയ്യണമെന്ന ആലോചനയില്‍ ആയിരുന്നു. നിരവധി ചിന്തകള്‍ക്ക് ശേഷമാണ് സ്വന്തം ഒ.ടി.ടി ചാനല്‍ എന്ന ആശയം രൂപം കൊണ്ടതെന്നും രാമസിംഹന്‍ വ്യക്തമാക്കി.

ബോളിവുഡ് ചിത്രം ‘ദ കേരള സ്‌റ്റോറി’ക്ക് പോലും ഇതുവരെ ഒ.ടി.ടി റിലീസ് ആയിട്ടില്ല. ഇത്തരത്തില്‍ ചിത്രങ്ങള്‍ സ്ട്രീം ചെയ്യാന്‍ കാലതാമസം വന്നാല്‍ അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടാണ് താന്‍ സ്വന്തമായൊരു ഒ.ടി.ടി എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് സംവിധായകന്‍ പറയുന്നത്.

അതേസമയം, മലബാര്‍ ലഹള പശ്ചാത്തലമാക്കി രാമസിംഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് പുഴ മുതല്‍ പുഴ വരെ. ക്രൗഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുമെന്നും രാമസിംഹന്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലി പൂര്‍ത്തിയായെന്നും സംവിധായകന്‍ അറിയിച്ചിരുന്നു.

സിനിമയില്‍ നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പ്രധാന കഥാപാത്രമായി എത്തിയത്. ജോയ് മാത്യുവും ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു കോടിക്ക് മുകളില്‍ രൂപയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മാണത്തിനായി ലഭിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ