'ലൂസിഫര്‍' ആളുകള്‍ കണ്ടതാണ്, എന്നിട്ടും 'ഗോഡ്ഫാദര്‍' 150 കോടി നേടി; രാം ചരണിന്റെ കഷ്ടപ്പാട്! ട്രോള്‍ പൂരം

മോഹന്‍ലാല്‍-പൃഥ്വിരാജ് കോംമ്പോയില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘ലൂസിഫര്‍’. മലയാള സിനിമയില്‍ ആദ്യമായി 200 കോടി കളക്ഷന്‍ നേടിയ ചിത്രം. ഒക്ടോബര്‍ 5ന് ആണ് ചിരിഞ്ജീവി നായകനായി ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തിയത്. എന്നാല്‍ ‘ഗോഡ്ഫാദര്‍’ എന്ന സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നില്ല.

സിനിമയുടെ കളക്ഷനെ സംബന്ധിച്ച് രാം ചരണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. റീമേക്കുകളെ കുറിച്ച് നടന്ന ഒരു ചര്‍ച്ചയിലാണ് താരം സംസാരിച്ചത്. മോഹന്‍ലാലിന്റെ ലൂസിഫറിന്റെ റീമേക്കാണ് ഗോഡ്ഫാദര്‍. ഒറിജിനല്‍ സിനിമ ഒ.ടി.ടിയില്‍ ആളുകള്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര്‍ മികച്ച പ്രകടനം നടത്തി.

145 മുതല്‍ 150 കോടി വരെ ചിത്രം നേടി എന്നാണ് രാം ചരണ്‍ പറയുന്നത്. എന്നാല്‍ ബോക്‌സോഫീസില്‍ 100 കോടി പോലും തികയ്ക്കാനാവാത്ത ചിത്രത്തെ സക്‌സസ് ആയി കാണിക്കാന്‍ കുടുംബം കഷ്ടപ്പെടുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

ഇനിയും റീമേക്കുകള്‍ ചെയ്യുമോ എന്ന് അറിയില്ലെന്ന് പറഞ്ഞ രാം ചരണ്‍, ചെയ്യുകയാണെങ്കില്‍ തന്നെ ഒറിജിനല്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യരുതെന്ന് പ്രൊഡ്യൂസറോട് ആവശ്യപ്പെടുമെന്നും പറഞ്ഞു. അതേസമയം, ലൂസിഫറില്‍ നിന്നും വ്യത്യസ്തമായാണ് ഗോഡ്ഫാദര്‍ ഒരുക്കിയത്.

ഇത് ചിരഞ്ജീവിയുടെ കരിയറിലെ ഫ്‌ളോപ്പ് സിനിമകളില്‍ ഒന്നായി മാറുകയും ചെയ്തു. 100 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ 56 കോടിയോളം മാത്രമേ കളക്ഷന്‍ നേടിയിട്ടുള്ളു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിരഞ്ജീവിയുടെ തന്നെ കൊനിഡെല പ്രൊഡക്ഷന്‍സും സൂപ്പര്‍ ഗുഡ് ഫിലിംസുമാണ് സിനിമ നിര്‍മ്മിച്ചത്.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം