ക്ഷേത്രഗോപുരത്തില്‍ ദൈവങ്ങള്‍ക്ക് പകരം മനുഷ്യര്‍, ഹിന്ദുമതത്തെ അവഹേളിക്കുന്നു; രാം ചരണിന്റെ ഭാര്യയുടെ പോസ്റ്റ് വിവാദത്തില്‍

തെലുങ്ക് താരം രാം ചാരണിന്റെ ഭാര്യ ഉപാസനയ്ക്ക് സൈബര്‍ ആക്രമണം. റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ഉപാസന പങ്കുവച്ച പോസ്റ്റ് ആണ് വിവാദമായത്. ഒരു ക്ഷേത്ര ഗോപുരത്തില്‍ ദൈവങ്ങള്‍ക്ക് പകരം മനുഷ്യന്മാര്‍ നില്‍ക്കുന്ന ചിത്രമായിരുന്നു ഉപാസന പങ്കുവച്ചത്.

”പുരോഗമനപരം ആയിട്ടുള്ള, സഹിഷ്ണുതയുള്ള, എല്ലാവരുടെയും പങ്കാളിത്തമുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്തെ പടുത്തുയര്‍ത്തുവാന്‍ നമുക്ക് എല്ലാവര്‍ക്കും അണിചേരാം, എല്ലാവര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍ നേരുന്നു” എന്നായിരുന്നു താരം ചിത്രത്തിനൊപ്പം കുറിച്ചത്.

എന്നാല്‍ ചിത്രം പങ്കുവച്ച് ഹൈന്ദവ വികാരം വ്രണപ്പെടുത്തി എന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. ക്ഷേത്ര ഗോപുരത്തെ ഇത്തരത്തില്‍ ഉപയോഗിച്ചത് ശരിയായില്ല, ഹിന്ദു മതാചാരത്തെ അവഹേളിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് വരുന്നത്.

മറ്റു മതങ്ങളുടെ ആരാധനാലയങ്ങളുടെ ഫോട്ടോ വച്ച് നിങ്ങള്‍ ഇങ്ങനെ ചെയ്യുമോ എന്നും കമന്റുകളുണ്ട്. എന്നാല്‍ ഉപാസന വിമര്‍ശനങ്ങളോട് പ്രതികരിച്ചിട്ടില്ല. അമ്മ ശോഭ കാമിനേനി ആണ് ഈ ചിത്രം ഉണ്ടാക്കിയത് എന്നും താരം പിന്നീട് കൂട്ടിച്ചേര്‍ത്തു.

ഒപ്പം ചിത്രം ഉണ്ടാക്കിയതിന് അമ്മയെ ഉപാസന അഭിനന്ദിക്കുകയും ചെയ്തു. ഉപാസന അപ്പോളോ ഹോസ്പിറ്റല്‍സ് ബോര്‍ഡ് മെമ്പറും ബി പൊസിറ്റീവ് എന്ന മാഗസിന്റെ ചീഫ് എഡിറ്ററുമാണ്. അതേസമയം അനാവശ്യമായ വിവാദങ്ങളിലൊന്നും നിങ്ങള്‍ തളരരുത് എന്നും ഒരു വിഭാഗം ആരാധകര്‍ പറയുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ