സല്‍മാന്‍ ഭായ്‌ക്കൊപ്പം അഭിനയിക്കാന്‍ പ്രതിഫലം വേണ്ട; വൈറല്‍ ഗാനത്തില്‍ രാം ചരണ്‍ എത്തിയത് ഇങ്ങനെ..

ആരാധകര്‍ക്ക് സര്‍പ്രൈസുമായിട്ട് ആയിരുന്നു സല്‍മാന്‍ ഖാന്റെ ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രത്തിലെ ഗാനം എത്തിയത്. തെലുങ്ക് സ്റ്റൈലില്‍ കളര്‍ഫുള്‍ ആയി എത്തിയ ഗാനത്തില്‍ രാം ചരണും ഗസ്റ്റ് അപ്പിയറന്‍സില്‍ എത്തിയിരുന്നു. ഈ ഗാനത്തില്‍ അഭിനയിക്കാന്‍ രാം ചരണ്‍ പ്രതിഫലം വാങ്ങിയില്ല എന്നാണ് വിവരം.

സല്‍മാനൊപ്പമുള്ള ഗാനരംഗത്തില്‍ പ്രതിഫലം വാങ്ങാതെയാണ് രാംചരണ്‍ അഭിനയിച്ചത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രാംചരണും പിതാവ് ചിരഞ്ജീവിയുമായും അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് സല്‍മാന്‍ ഖാന്‍.

ചിരഞ്ജീവി നായകനായി അഭിനയിച്ച ഗോഡ്ഫാദര്‍ എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥിതാരമായി എത്തിയിരുന്നു. ഈ വേഷം ചെയ്യുന്നതിന്‌സല്‍മാന്‍ പ്രതിഫലം വാങ്ങിയിരുന്നില്ല. ഇതാണ് ഇങ്ങനെയൊരു നൃത്ത രംഗത്തിലെത്താന്‍ രാംചരണിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെങ്കിടേഷ്, പൂജ ഹേഗ്‌ഡെ എന്നിവരാണ് ഗാനരംഗത്തിലുള്ള മറ്റ് താരങ്ങള്‍. പായല്‍ ദേവ് ഈണമിട്ട ഗാനം യൂട്യൂബില്‍ മാത്രം ഒരു കോടിയിലേറെ പേര്‍ കണ്ടുകഴിഞ്ഞു. വിശാല്‍ ദല്‍ദാനിയും പായല്‍ ദേവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജഗപതി ബാബു, ഭൂമിക ചാവ്‌ല, വിജേന്ദര്‍ സിങ്, അഭിമന്യു സിങ്, രാഘവ് ജുയാല്‍, സിദ്ധാര്‍ത്ഥ് നിഗം, ജാസി ഗില്‍, ഷെഹനാസ് ഗില്‍, പലക് തിവാരി, വിനാലി ഭട്നാഗര്‍ എ്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഫര്‍ഹാദ് സംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Latest Stories

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

IND vs ENG: വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്ന് പന്ത്, പക്ഷേ നിർഭാ​ഗ്യം വേട്ടയാടി

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

IND vs ENG: ഡ്യൂക്ക്സ് ബോൾ വിവാദം: ഐസിസിയ്ക്ക് മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് അനിൽ കുംബ്ലെ

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ 

അമേരിക്കയില്‍ നടക്കുന്ന 107-ാമത് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഐസിഎല്‍ ഉടമ കെജി അനില്‍ കുമാറും ഉമയും; യാത്രയയപ്പ് നല്‍കി ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍

അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ

IND vs ENG: "ബുംറ അതിന് തയ്യാറായിരുന്നില്ല എന്ന് തോന്നി"; നിരീക്ഷണവുമായി ദിനേശ് കാർത്തിക്