ധനുഷിന്റെ നായികയായി നാടന്‍ ലുക്കില്‍ രജിഷ; 'കര്‍ണന്‍' ലൊക്കേഷന്‍ ചിത്രങ്ങള്‍

രജിഷ വിജയന്റെ ആദ്യ തമിഴ് ചിത്രമായ കര്‍ണന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിനു ശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണനില്‍ ധനുഷാണ് നായകന്‍. മലയാളത്തില്‍ നിന്ന് ലാലും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി ആദ്യം ആരംഭിച്ചിരുന്നു. ധനുഷിന്റെ നാല്‍പ്പത്തിയെന്നാമത്തെ ചിത്രമാണ് കര്‍ണന്‍. കലൈപുളി എസ്.തനുവിന്റെ വി ക്രിയേഷന്‍സാവും ചിത്രം നിര്‍മ്മിക്കുക. നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും സ്വന്തമാക്കി വന്‍ വിജയമായ പരിയേറും പെരുമാള്‍ ഒരുക്കിയ സംവിധായകനാണ് മാരി ശെല്‍വരാജ്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ ധനുഷ് നായകനാകുന്നെന്ന് പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്.

Image

ImageImageImageImage result for dhanush karnanയോഗി ബാബുവും നാട്ടി എന്ന നടരാജന്‍ സുബ്രഹ്മണ്യനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. പരിയേറും പെരുമാളിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണന്‍ ആണ് കര്‍ണനും സംഗീതം ഒരുക്കുന്നത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്