തലൈവര്‍ കണ്ടിട്ട് ബാക്കിയുള്ളവര്‍ കണ്ടാല്‍ മതി; ട്രെയ്‌ലര്‍ ആദ്യം കണ്ട് രജനികാന്ത്, പോസ്റ്റുമായി പൃഥ്വിരാജ്

‘എമ്പുരാന്‍’ ട്രെയ്‌ലറിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളോട് പുതിയ വിശേഷം പങ്കുവച്ച് പൃഥ്വിരാജ്. ട്രെയ്‌ലര്‍ ആദ്യമായി കണ്ടത് രജനികാന്ത് ആണെന്നും അദ്ദേഹം പറഞ്ഞ വാക്കുകള്‍ അമൂല്യമാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

”എമ്പുരാന്‍ ട്രെയ്ലര്‍ ആദ്യം കണ്ട ആള്‍ രജനികാന്ത്, ട്രെയ്ലര്‍ കണ്ടതിന് ശേഷം നിങ്ങള്‍ പറഞ്ഞത് ഞാന്‍ എപ്പോഴും ഓര്‍ക്കും! അത് എനിക്ക് മറക്കാന്‍ സാധിക്കില്ല! ലോകം കീഴടക്കിയ സന്തോഷമുണ്ട്. രജനികാന്തിന്റെ കടുത്ത ആരാധകന്‍!” എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് വൈകിട്ട് 6 മണിക്ക് ചിത്രത്തിന്റെതായി അപ്‌ഡേറ്റ് ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ഇത് ട്രെയ്ലര്‍ അപ്‌ഡേറ്റ് ആയിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച് 27ന് രാവിലെ 6 മണി മുതല്‍ എമ്പുരാന്റെ ഷോ ആരംഭിക്കും. സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്നും ലൈക പ്രൊഡക്ഷന്‍സ് പിന്മാറിയിരുന്നു. പകരം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയര്‍ ഏറ്റെടുത്തിട്ടുണ്ട്. സിനിമയുടെ റിലീസ് വൈകുമെന്ന വാര്‍ത്തകള്‍ ഇതിനിടെ പ്രചരിച്ചിരുന്നു.

എന്നാല്‍ റിലീസ് വൈകില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് പുതിയൊരു പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് വ്യക്തമാക്കിയിരുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ട്രെയ്ലര്‍ ഉടന്‍ റിലീസ് ചെയ്യും എന്നും വിവരങ്ങളുണ്ട്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ