സ്‌റ്റൈല്‍മന്നന്‍ വീണ്ടും ആരാധകരെ കാണുന്നു, രാഷ്ട്രീയപ്രവേശന പ്രഖ്യാപനമുണ്ടായേക്കും

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് വീണ്ടും ആരാധകരെ കാണാന്‍ ഒരുങ്ങുന്നു. മെയ് മാസം താരം സമാനമായ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലറങ്ങുമെന്നും അതിനെ ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും രജനി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രജനികാന്ത് രണ്ടാം കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നത്.

കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് കൂടിക്കാഴ്ച നടക്കുന്നത്. തന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12 ന് രജനി ആരാധകരെ കാണാന്‍ തയ്യാറായിരുന്നില്ല.

ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഒരു യുദ്ധം വരുമ്പോള്‍ ഒരുമിക്കാമെന്നും രജനികാന്ത് ആഹ്വാനം ചെയ്തിരുന്നു. ഈ പ്രസ്താവനയില്‍ നിന്നാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചനകള്‍ ഉള്ളതായി വിലയിരുത്തിയിരുന്നത്.

എന്നാല്‍ ആദ്യ സംഗമത്തില്‍ ഇത്തരത്തിലൊരു പ്രഖ്യാപനമുണ്ടായില്ല. അതേസമയം, കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുകയും പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്നോടിയായ മെയ്യം വിസല്‍ എന്ന മൊബൈല്‍ ആപ്പ് ആരംഭിക്കുകയും ചെയ്തിരുന്നു.

ഡിസംബര്‍ അവസാനം നടക്കുന്ന രണ്ടാം കൂടിക്കാഴ്ചയില്‍ സറ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Latest Stories

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി