അമ്പതാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള: രജനികാന്തിന് ഗോള്‍ഡന്‍ ജൂബിലി ഐക്കണ്‍ പുരസ്‌കാരം

അമ്പതാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്‌പെഷ്യല്‍ ഐക്കണ്‍ പുരസ്‌കാരത്തിന് പ്രശസ്ത നടന്‍ രജനികാന്ത് അര്‍ഹനായി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സിനിമ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയുള്ളതാണ് പുരസ്‌കാരം. ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരിക്കും പുരസ്‌കാരം സമ്മാനിക്കുക.

വിദേശതാരത്തിനുള്ള ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡ് ഫ്രഞ്ച് നടി ഇസബേല്‍ ഹൂപെയ്ക്ക് നല്‍കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഗുജറാത്തി ചിത്രം ഹെല്ലാരുവായിരിക്കും ഉദ്ഘാടനച്ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ആശിഷ് പാണ്ഡെയുടെ നൂറെയാണ് ഉദ്ഘാടനച്ചിത്രം.

മേളയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി അമ്പത് വര്‍ഷം മുമ്പ് വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത പന്ത്രണ്ട് ചിത്രങ്ങളും ഇക്കുറിയുണ്ടാകും. ദാദാ ഫാല്‍ക്കെ അവാര്‍ഡ് നേടിയ അമിതാഭ് ബച്ചന്റെ എട്ട് ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചര്‍ സിനിമാ വിഭാഗത്തിലെ ജൂറി ചെയര്‍മാന്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ