ഇത് ഇവിടം കൊണ്ടൊന്നും തീരില്ല, ഫൈറ്റ് എങ്കില്‍ ഫൈറ്റ്.. രജനിക്കൊപ്പം ഫഹദും റാണയും; 'വേട്ടയ്യന്‍' അപ്‌ഡേറ്റ് വൈറല്‍

സൂപ്പര്‍ ഹിറ്റ് ചിത്രം ‘ജയിലറി’ന് ശേഷം മറ്റൊരു ഗംഭീര ചിത്രവുമായി രജനികാന്ത്. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യന്‍’ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയില്‍ രണ്ട് ദിവസം മുമ്പാണ് ആരംഭിച്ചത്. രജനിക്കൊപ്പം ഫഹദ് ഫാസില്‍, റാണ ദഗുബതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കടപ്പയില്‍ നിന്നുള്ള ഷൂട്ടിംഗിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ശ്രദ്ധ നേടുന്നത്. ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ലൊക്കേഷന്‍ വീഡിയോകളില്‍ കാണാം. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ഷെഡ്യൂള്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷം ടി. ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം രജനിയുടെ കരിയറിലെ 170-ാമത് ചിത്രം കൂടിയാണ്. ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി എത്തുന്നത്. 33 വര്‍ഷത്തിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും തലൈവര്‍ 170ന് ഉണ്ട്.

മുകുള്‍ എസ് ആനന്ദ് സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് അമിതാഭ്- രജനി കൂട്ടുക്കെട്ട് അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. മഞ്ജു വാര്യര്‍, ദുഷാര വിജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌ക്കരനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി