ഈ രംഗങ്ങള്‍ രജനി ചിത്രങ്ങളുടെ കോപ്പിയടി; 'ലിയോ'ക്കെതിരെ തെളിവുകള്‍ നിരത്തി ആരാധകര്‍, ചര്‍ച്ചയാകുന്നു

തിയേറ്ററില്‍ വിജയ് തരംഗം തീര്‍ത്തതോടെ കോപ്പിയടി ആരോപണവുമായി രജനികാന്ത് ആരാധകര്‍. രജനികാന്തിന്റെ ‘പേട്ട’, ‘ജയിലര്‍’ എന്നീ ചിത്രങ്ങളുമായാണ് ആരാധകര്‍ താരതമ്യം ചെയ്യുന്നത്. രജനി സിനിമകളുമായി താരതമ്യം ചെയ്യുന്ന പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ലിയോയില്‍ ക്ലൈമാക്‌സ് ഫൈറ്റ് കഴിഞ്ഞ് മാസ് ലുക്കില്‍ കസേരയില്‍ വിജയ് ഇരിക്കുന്നൊരു രംഗമുണ്ട്. ഇത് പേട്ടയിലെ രംഗമാണ് എന്നാണ് രജനി ആരാധകര്‍ പറയുന്നത്. ഈ സീനില്‍ വിജയ് ധരിച്ച ഷര്‍ട്ടിന്റെ നിറം, കളര്‍ ഗ്രേഡിംഗ്, കസേരയും മുഴുവന്‍ സജ്ജീകരണവും എല്ലാം പേട്ട കോപ്പിയാണ് എന്ന വാദവുമായാണ് രജനി ആരാധകര്‍ എത്തിയിരിക്കുന്നത്.

ലിയോയില്‍ വിജയ് സിഗരറ്റ് വലിക്കുന്ന രീതി, ജയിലറിലെ രജനികാന്തിന്റെ രീതിയുമായി ബന്ധമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ട് ചിത്രങ്ങളിലെയും സീനുകള്‍ ഉള്‍പ്പെടുത്തിയാണ് താരതമ്യം. രജനികാന്ത് ആര്‍മി പേജുകളിലാണ് ഇത്തരം കോപ്പി ആരോപണം ഉയരുന്നത്.

വിജയ്‌യുടെ അഭിനയം കണ്ട് ചിരിയാണ് വരുന്നതെന്നും, ബ്ലഡി സ്വീറ്റ് അല്ല ബ്ലഡി ഡിസാസ്റ്റര്‍ ആണ് ലിയോ എന്ന് പറഞ്ഞു കൊണ്ടുള്ള ഡീഗ്രേഡിംഗ് കമന്റുകളും രജനി ഫാന്‍സിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നുണ്ട്.

അതേസമയം, ലിയോ സൂപ്പര്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്. 140 കോടിയില്‍ അധികമാണ് ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍. 44.5 കോടിയായിരുന്നു ജയിലറിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍. ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡും ആദ്യ ദിനത്തില്‍ ലിയോ മറികടന്നിട്ടുണ്ട്.

Latest Stories

സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു

IND vs ENG: “അഞ്ചാം ദിവസം കോഹ്‌ലിയുടെ സാന്നിധ്യം ഞാൻ മിസ് ചെയ്തു”: ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ ഓസ്‌ട്രേലിയൻ വനിതാ ടീം ക്യാപ്റ്റൻ

'മനുഷ്യരുടെ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ', യൂട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് സാബുമോൻ

128 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിൽ ചരിത്രപരമായ തിരിച്ചുവരവ് നടത്താൻ ക്രിക്കറ്റ്; മത്സരങ്ങളുടെ തിയതികളും, വേദിയും പ്രഖ്യാപിച്ചു

ഇന്ത്യക്ക് നാറ്റോയുടെ തിട്ടൂരം, റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ വിലക്കും; പുടിനെ വിളിച്ച് റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കണമെന്നും നിര്‍ദേശം

ജമ്മു കശ്മീരിൻ്റെ സമ്പൂർണ്ണ സംസ്ഥാനപദവി പുനസ്ഥാപിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ആഫ്രിക്കൻ- കരീബിയൻ ചെറിയ രാജ്യങ്ങൾക്കും താരിഫ് വർധനവ് ബാധകം; ആരെയും വിടാതെ ട്രംപ്, പത്ത് ശതമാനത്തിലധികം വ്യാപാര തീരുവ

അയാൾ എല്ലാവരുടെയും മുന്നിൽവച്ച് എന്നെ കുറ്റപ്പെടുത്തി, ഞാൻ അങ്ങനെ ചെയ്തുവെന്ന് പറഞ്ഞു, വെളിപ്പെടുത്തി നിഷ സാരം​ഗ്

മുത്തയ്യ മുരളീധരനോ ഗ്ലെൻ മഗ്രത്തോ അല്ല, തനിക്ക് ഏറ്റവും കൂടുതൽ വെല്ലുവിളിയായിരുന്ന ബോളർ ആരെന്ന് വെളിപ്പെടുത്തി ബ്രയാൻ ലാറ

ഓടികൊണ്ടിരുന്ന ബസിൽ പ്രസവിച്ചു, കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞ് 19 കാരി