കമ്മട്ടിപാടത്തിന് ശേഷം കൊച്ചിയുടെ പശ്ചാത്തലത്തില്‍ മറ്റൊരു രാജീവ് രവി ചിത്രം; നിവിന്‍റെ 'തുറമുഖം' വരുന്നു

കമ്മട്ടിപ്പാടത്തിന് ശേഷം കൊച്ചിയുടെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ കഥ പറയാന്‍ രാജീവ് രവി. നിവിന്‍ പോളിയെ നായനാക്കി രാജീവ് ഒരുക്കുന്ന തുറമുഖം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. കൊച്ചി പശ്ചാത്തലമായ ചിത്രങ്ങളായിരുന്നു രാജീവ് രവിയുടെ കമ്മട്ടിപ്പാടവും അന്നയും റസൂലും.

നിമിഷ സജയന്‍ ആണ് ചിത്രത്തില്‍ നായിക. ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കെ എം ചിദംബരന്‍ രചിച്ച “തുറമുഖം” നാടകത്തെ ആസ്പദമാക്കിയാണ് സിനിമ. അദ്ദേഹത്തിന്റെ മകനായ ഗോപന്‍ ചിദംബരമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. കൊച്ചി തുറമുഖത്ത് അന്‍പതുകളുടെ തുടക്കത്തില്‍ നടന്ന തൊഴിലാളി സമരങ്ങളും വെടിവയ്പ്പുമെല്ലാം ആധാരമാക്കിയുള്ളതായിരുന്നു കെ എം ചിദംബരത്തിന്റെ നാടകം. അമല്‍ നീരദ് സംവിധാനം ചെയ്ത ഇയോബിന്റെ പുസ്തകത്തിന് തിരക്കഥ ഒരുക്കിയതും ഗോപന്‍ ആയിരുന്നു.

ഹനീഫ് അദേനി സംവിധാനം ചെയ്ത “മിഖായേല്‍” ആണ് നിവിന്റെ ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാവുന്ന “ലവ് ആക്ഷന്‍ ഡ്രാമ”യാണ് നിവിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്ന സിനിമയിലും നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്.

Latest Stories

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്