രാജസ്ഥാന് പിന്നാലെ പദ്മാവതിന് വിലക്കേര്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍

രാജസ്ഥാന് പിന്നാലെ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിന് വിലക്കേര്‍പ്പെടുത്തി ഗുജറാത്തും. ജനുവരി 25 ന് റിലീസ് ചെയ്യാനിരിക്കെയാണ് മറ്റൊരു ഇന്ത്യന്‍ സംസ്ഥാനം കൂടി ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഗുജറാത്തില്‍ പദ്മാവതിന് വിലക്കേര്‍പ്പെടുത്തുന്നതായി മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് രാജസ്ഥാന്‍ മുഖ്യമന്ത്രി സിഎം വസുന്ധര രാജെയും ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുന്നതായി പറഞ്ഞിരുന്നു.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ മാസത്തിലാണ് പേരിലുള്‍പ്പടെ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് പദ്മാവതിന് റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയത്.

സിനിമ ജനങ്ങള്‍ കാണാതിരിക്കാനായി റിലീസിംഗ് ദിവസം കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന് രജ്പുത് കര്‍ണി സേന നേതാവ് ലോകേന്ദ്ര സിംഗ് കല്‍വി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുന്നത് തുടരാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ കാണുമെന്നും ഈ സിനിമ റിലീസ് ചെയ്യില്ലെന്ന എനിക്ക് ഉറപ്പുണ്ടെന്നും കല്‍വി പറഞ്ഞു. ഇതിനകം എട്ട് സംസ്ഥാനങ്ങളില്‍ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കല്‍വി പറയുന്നു.എന്നാല്‍ കല്‍വിയുടെ പരാമര്‍ശത്തോട് ഗുജറാത്ത് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍