ആറ് ഭാഷകളില്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ'യുമായി രാജമൗലി; ടൈറ്റില്‍ ടീസര്‍

ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം വെള്ളിത്തിരയിലേക്ക് വരുന്നു. നിർമ്മിക്കുന്നത് എസ്. എസ് രാജമൗലി. ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്നാണ് പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

ഗണേശ ചതുർഥി ദിനത്തിൽ അഭിമാനത്തോടെ അവതരിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ രാജമൗലി പങ്കുവെച്ചത്. രാജമൗലി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവ് നിതിൻ കാക്കറാണ്. മിട്രോൺ, നോട്ട്ബുക്ക്, ജവാനി ജനേമൻ, റാം സിങ് ചാർലി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് നിതിൻ കാക്കർ.

മറാത്തി, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് തുടങ്ങീ ആറ് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ആർ. ആർ. ആർ ആണ്  രാജമൗലിയുടെ അവസാനമിറങ്ങിയ ചിത്രം. ഇന്ത്യൻ സിനിമ പല ബയോപിക്കുകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്, എന്നാൽ ഇത് ഇന്ത്യൻ സിനിമയുടെ ബയോപിക്ക് ആയിരിക്കുമെന്നാണ് രാജമൗലി കുറിച്ചത്.

View this post on Instagram

A post shared by SS Rajamouli (@ssrajamouli)

1913-ൽ ദാദാസാഹിബ് ഫാൽക്കെയാണ് ഇന്ത്യയിൽ ആദ്യമായി ഒരു മുഴുനീള സിനിമ സംവിധാനം ചെയ്യുന്നത്. ‘രാജ ഹരിചന്ദ്ര’ എന്നായിരുന്നു സിനിമയുടെ പേര്. 27 ഷോട്ട് ഫിലിമുകളും, 90 മുഴുനീള സിനിമകളുമാണ് ദാദാസാഹിബ് ഫാൽക്കെ  തന്റെ സിനിമാ ജീവിതത്തിൽ ചെയ്തിട്ടുള്ളത്.സിനിമയുടെ കാസറ്റിംഗ് സംബന്ധിച്ച് ഇതുവരെ മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ്  രാജമൗലി സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

Latest Stories

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍