'ടർബോ'ക്ക് ശേഷം രാജ് ബി ഷെട്ടി വീണ്ടും മലയാളത്തിൽ; ദേവദത്ത് ഷാജിയുടെ തിരക്കഥയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രം

ഭീഷ്മപർവ്വം സഹ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി തിരക്കഥയൊരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി നായകനായെത്തുന്നു. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമാണ് രാജ് ബി ഷെട്ടി. നവാഗതനായ എം യു അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

May be an image of 2 people, beard and people smiling

സിനിമയുടെ ചിത്രീകരണം ഈ വര്ഷം തന്നെ ആരംഭിക്കും. പ്രശസ്ത ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിള് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും എന്ന് വിശ്വസിക്കുന്നു.

വിപിൻ ദാസിന്റെയും സുധീഷ് ഗോപിനാഥിന്റെയും സഹസംവിധായകനായി എം യു അഭിലാഷ് പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്നും വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും ദേവദത്ത് ഷാജിയാണ്.
മമ്മൂട്ടി നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ടർബോ’യിൽ വില്ലനായാണ് രാജ് ബി ഷെട്ടി എത്തുന്നത്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി