'റേച്ചലാ'യി ഞെട്ടിക്കാൻ ഹണി റോസ്; ടീസർ പുറത്ത്

ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി നവഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റേച്ചൽ’. ഇറച്ചിവെട്ടുകാരിയായി വളരെ വ്യത്യസ്തമായ ലുക്കിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഹണി റോസിന്റെ കരിയർ ബെസ്റ്റ് ആയിരിക്കും റേച്ചൽ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. ബാബുരാജ്, റോഷൻ, കലാഭവൻ ഷാജോൺ, ചന്തു സലീംകുമാർ, രാധിക എന്നിവരാണ് ചിത്രത്തലെ മറ്റ് പ്രധാന താരങ്ങൾ.

മാതൃഭൂമി വിഷു പതിപ്പ് കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ യുവ കഥാകൃത്ത് രാഹുൽ മണപ്പാട്ടിന്റെ  ‘ഇറച്ചിക്കൊമ്പ്’ എന്ന ചെറുകഥയാണ് റേച്ചൽ എന്ന പേരിൽ സിനിമയാവുന്നത്. രാഹുലിന്റെ കൂടെ എബ്രിഡ് ഷൈനും കൂടി ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നതായിരിക്കും.

പെൻ ആന്റ് പേപ്പർ, ബാദുഷ പ്രൊഡക്ഷൻസ് ബാനറുകളിൽ ഷിനോയ് മാത്യുവും ബാദുഷയും എബ്രിദ് ഷൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അങ്കിത് മേനോൻ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സംസ്ഥാന പുരസ്കാര ജേതാവ് ചന്ദ്രു സെൽവരാജാണ് ഛായാഗ്രഹകൻ.

Latest Stories

IND vs ENG: ''ഇതിനെ പ്രൊഫഷണലിസം എന്നല്ല, വഞ്ചന എന്നാണ് ഞാൻ വിളിക്കുക''; ലോർഡ്‌സ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ 'തന്ത്രങ്ങളെ' വിമർശിച്ച് ഫറൂഖ് എഞ്ചിനീയർ

മലയാളത്തിൽ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ട്, മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം : ശിൽപ ഷെട്ടി

IND vs ENG: 'പ്രതികരണ സമയം മെച്ചപ്പെടുത്താൻ എഫ്1 പരിശീലകരോടൊപ്പം പ്രവർത്തിച്ചു'; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

IND vs ENG: 'ഞാനാണ് അതിന് കാരണം, അതിന് കുറച്ച് ഓവറുകൾക്ക് മുമ്പ്...'; പന്തിന്റെ പുറത്താകലിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ

IND vs ENG: 'മത്സരത്തിനിടെ മൈതാനത്ത് മസാജ് ചെയ്യാൻ കിടന്നവനാണോ ഞങ്ങളെ പഠിപ്പിക്കാൻ വരുന്നത്...'; ഗില്ലിനെ വിമർശിച്ച് ഇം​ഗ്ലണ്ട് കോച്ച് സൗത്തി

ഷെഡ്യൂൾ പൂർത്തിയാക്കി മോഹൻലാൽ; അപ്ഡേറ്റ് പുറത്തു വിട്ട് 'പേട്രിയറ്റ്'

'എനിക്ക് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹമുണ്ട്'; ടീം ഇന്ത്യയുമായുള്ള ഭാവി പദ്ധതികൾ വെളിപ്പെടുത്തി സൂപ്പർ താരം

'ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗം, സംസ്കാരം മറന്നാൽ നമ്മൾ തന്നെ ഇല്ലാതാവും'; വിദ്യാർത്ഥികളെകൊണ്ട് പാദപൂജ ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഗവർണർ

'എസ്എഫ്ഐ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു, യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാം'; പിജെ കുര്യൻ

മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു