ഗോവിന്ദ ഗോവിന്ദ, ഞാന്‍ കീഴടങ്ങുന്നു... തല മുണ്ഡനം ചെയ്ത് രചന നാരായണന്‍കുട്ടി; തിരുപ്പതിയിലെ ചിത്രങ്ങള്‍ വൈറല്‍

തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദര്‍ശിച്ച് തല മുണ്ഡനം ചെയ്ത് നടി രചന നാരായണന്‍കുട്ടി. മുണ്ഡനം ചെയ്ത തലയില്‍ ചന്ദനം പൂശി നെറ്റിയില്‍ തിരുപ്പതിയിലെ പ്രസാദം കൊണ്ട് കുറിയണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് രചന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

”ഗോവിന്ദ ഗോവിന്ദ. ഞാന്‍ കീഴടങ്ങുന്നു. അഹംഭാവത്തില്‍ നിന്ന് മോചനം നേടുന്നു. ഭഗവാന് മുന്നില്‍ തമോഗുണങ്ങളെ ഇല്ലാതാക്കുന്ന മഹത്തായ കര്‍മം” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് രചന നാരായണന്‍കുട്ടി കുറിച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് രചനയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

”സാധാരണ മൊട്ടയടിക്കുമ്പോള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഒരഭംഗി ഒക്കെ തോന്നാറുണ്ട്. പക്ഷേ ഇത് ഇപ്പോഴും കൂടുതല്‍ സുന്ദരിയായിരിക്കുന്നു..”, ”ഇതിപ്പോ മെട്ടയടിച്ചപ്പോഴാണല്ലോ കൂടുതല്‍ സുന്ദരിയായത്, ഗോവിന്ദ ഗോവിന്ദാ” എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്.

അതേസമയം, അടുത്തിടെ രചന ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ‘ആറാട്ട്’ സിനിമയിലെ അഭിനയത്തിന് ആയിരുന്നു ഏറ്റവുമധികം ട്രോളുകള്‍ ലഭിച്ചത്. ചിത്രത്തിലെ രചനയുടെ അഭിനയം വിമര്‍ശിക്കപ്പെട്ടിരുന്നു. ‘കണ്ണാടി’ എന്ന ചിത്രമായിരുന്നു താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ