ആര്‍. ശ്രീനിവാസന്റെ 'മാടന്‍' പൂര്‍ത്തിയായി

സംവിധായകന്‍ ആര്‍. ശ്രീനിവാസന്‍ ഒരുക്കുന്ന “മാടന്‍” ചിത്രം പൂര്‍ത്തിയായി. റോം, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, അടക്കം നിരവധി ചലച്ചിത്ര മേളകളില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ആര്‍. ശ്രീനിവാസന്‍ “എജ്യുക്കേഷന്‍ ലോണ്‍”, “സ്ത്രീ” തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാടന്‍.

സുരക്ഷിതമാകാനുള്ള ആഗ്രഹമാണ് വിശ്വാസം, യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്ന വിശ്വാസമാണ് അന്ധവിശ്വാസം എന്നീ ആശയങ്ങള്‍ ഒരു കുടുംബത്തിന്റെ സ്വാസ്ഥ്യം രണ്ടു വിധത്തില്‍ നഷ്ടമാക്കുന്ന കഥയാണ് മാടന്‍ എന്ന സിനിമയിലൂടെ ആര്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.

കൊട്ടാരക്കര രാധാകഷ്ണന്‍, ഹര്‍ഷിതാ നായര്‍, മിലന്‍, അനാമിക, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, മുന്‍ഷി ഹരീന്ദ്രന്‍, സനേഷ്, മിഥുന്‍ മുരളി, പ്രദീപ് രാജ്, അശോക് ഭാസുര, മന്‍ജിത്, സുനില്‍ വിക്രം, ഷാനവാസ് പ്രഭാകര്‍, ആര്‍.എസ് പ്രദീപ്, രാജന്‍ ആര്‍ക്കിടെക്ട്, അഖിലന്‍ ചക്രവര്‍ത്തി, സനില്‍ നെടുമങ്ങാട്, മണക്കാട് രാമചന്ദ്രന്‍ നായര്‍, മനു സി കണ്ണൂര്‍, ബ്രദേഴ്‌സ് മോഹന്‍, അബൂബക്കര്‍, മഹേഷ്, വിഷ്ണു പ്രിയ, ബീയാട്രീസ് ഗോമസ്, ജയന്തി കൃഷ്ണ, സുഷമ അനില്‍, രാജി എന്നിവര്‍ അഭിനയിക്കുന്നു.

ശ്രീജിത്ത് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖിലന്‍ ചക്രവര്‍ത്തി രചന നിര്‍വ്വഹിച്ച ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് കിഷോര്‍ലാല്‍ ആണ്. എഡിറ്റിംഗ് – വിഷ്ണു കല്യാണി, ഗാനരചന – തങ്കന്‍ തിരുവട്ടാര്‍, സന്തോഷ് പെരളി, അജയ് ഘോഷ്, വര്‍ഗ്ഗീസ് കുറത്തിക്കാട്. സംഗീതം – പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, രഞ്ജിനി സുധീരന്‍.

ആലാപനം – സുദ്ദീപ് കുമാര്‍, രഞ്ജിനി സുധീരന്‍, രവിശങ്കര്‍, പ്രാര്‍ത്ഥന, ഗായത്രി ശ്രീമംഗലം. പശ്ചാത്തല സംഗീതം – മിഥുന്‍ മുരളി. പ്രോജക്ട് ഡിസൈനര്‍ – വിപിന്‍ മണക്കാട്. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ – സതീഷ് മരുതിങ്കല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജി എസ് നെബു. കല- ജെ ബി ജസ്റ്റിന്‍. സൗണ്ട് ഡിസൈന്‍, എഫക്ട്‌സ് – വിപിന്‍ എം ശ്രീ. സ്റ്റുഡിയോ – എച്ച് ഡി സിനിമാക്കമ്പനി, എം എസ് മ്യൂസിക് ഫാക്ടറി. സ്റ്റില്‍സ് – മുരുകേഷ് അയ്യര്‍, പി.ആര്‍.ഒ – അജയ് തുണ്ടത്തില്‍.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍