'സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും അതിക്രമിച്ചു കയറുകയാണ്, മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും അവർ മാറിയില്ല'; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണം: രമേശ് പിഷാരടി

സലിം കുമാറിന്‍റെ സംസ്കാര ചടങ്ങിനെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരുടെ പെരുമാറ്റം എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നുവെന്ന് സലിം കുമാറിന്‍റെ അടുത്ത സുഹൃത്തുമായ പാലക്കാട് എംഎല്‍എയുമായ രമേഷ് പിഷാരടി. വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സലിം കുമാറിന്‍റെ മകന്‍ ചന്തു ദേഷ്യത്തോടെ പെരുമാറിയതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു പറ്റം മൊബൈൽ മാധ്യമ പ്രവർത്തകർ സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ അനാവശ്യമായി തിരക്കുണ്ടാക്കി. ഫ്രീസറിന് ചുറ്റും പോലും ഓൺലൈൻ മാധ്യമപ്രവര്‍ത്തകര്‍ മൊബൈല്‍ ചിത്രീകരണത്തിനായി കൂടി. പലവട്ടം അഭ്യർത്ഥിച്ചിട്ടും മാറാൻ അവർ തയ്യാറായില്ല. മുഖ്യമന്ത്രിയും സലിം കുമാറിൻ്റെ മകനുൾപ്പെടെ ആവശ്യപ്പെട്ടിട്ടും പലരും തിക്കും തിരക്കും കൂട്ടി’ രമേഷ് പിഷാരടി പറയുന്നു.

‘സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും ഇവർ അതിക്രമിച്ചു കയറുകയാണ്. എന്നിട്ട് ആ വീഡിയോകള്‍ അനാവശ്യ ക്യാപ്ഷൻ ഇട്ട് നൽകുന്നു. അതിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായാൽ പോലും തെറ്റില്ല’ എന്നും യൂട്യൂബ് ചാനലുകൾക്ക് ലൈസൻസിംഗ് കൊണ്ടുവരുന്നത് നല്ലതാണെന്നും രമേഷ് പിഷാരടി പറഞ്ഞു. എന്നാല്‍ പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ ചിത്രീകരിക്കുന്നത് തെറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും