‘ലോക’ ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ ഏറെ ആകാംഷയോടെ ആരാധകർ കാത്തിരുന്ന അടുത്ത അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചാത്തനേയും ഒടിയനെയും ഉൾപ്പെടുത്തി ‘ലോക ചാപ്റ്റര്‍ 2’ന്റെ വരവ് അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.
ലോക ചാപ്റ്റർ 2 ചാത്തന്റെ വരവായിരിക്കുമെന്ന് ആദ്യമേ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ചാത്തന്റെ ചേട്ടനാണ് വരുന്നത്. ഇവർ തമ്മിലുള്ള കഥയായിരിക്കും ചിത്രമെന്ന സൂചനയാണ് വീഡിയോ നൽകുന്നത്. ചാത്തന്റെ ചേട്ടനായി ടോവിനോ തന്നെയാണ് വരുന്നത് എന്നും വിഡിയോയിൽ മനസിലാക്കാം. ‘ലോക’ യുടെ അവസാനഭാഗത്ത് ഈ കഥാപാത്രത്തെ കാണിച്ചിരുന്നു.
ഗംഭീര അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. 390 ചാത്തന്മാരെ ചുറ്റിപ്പറ്റിയുള്ള സിനിമയാകും ഈ ചിത്രമെന്നും സൂചനയുണ്ട്. ആദ്യ ഭാഗത്തേക്കാൾ വലിയ മുതൽമുടക്കിലായിരിക്കും ഈ ചിത്രം എത്തുക.